city-gold-ad-for-blogger
Aster MIMS 10/10/2023

യാത്രക്കാരില്ല; ദക്ഷിണ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കി; മലബാർ, ചെന്നൈ വണ്ടികളും ഓടില്ല

മംഗളുറു: (www.kasargodvartha.com 15.05.2021) യാത്രക്കാർ വളരെ കുറഞ്ഞതിനാൽ ദക്ഷിണ റെയിൽവെ ഏതാനും ട്രയിനുകൾ റദ്ദാക്കി. ചെന്നൈ സെൻട്രൽ - മംഗളുറു സെൻട്രൽ പ്രതിദിന സൂപെർ ഫാസ്റ്റ് (02685), തിരിച്ചുള്ള (02686) ട്രയിൻ എന്നിവ മെയ് 31 വരെ ഓടില്ല.

യാത്രക്കാരില്ല; ദക്ഷിണ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കി; മലബാർ, ചെന്നൈ വണ്ടികളും ഓടില്ല


കോയമ്പത്തൂർ ജങ്ഷൻ - മംഗളുറു സെൻട്രൽ പ്രതിദിന തീവണ്ടിയും (06323) തിരിച്ചുള്ളതും (06324), തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് (06630) എന്നിവയും 31 വരെ റദ്ദാക്കി. മംഗളൂറു സെൻട്രലിലേക്കുള്ള മലബാർ എക്സ്പ്രസ് (06629) ഞായറാഴ്ച മുതൽ ജൂൺ ഒന്നുവരെ ഉണ്ടാവില്ല.

ഒരാഴ്ച മുമ്പ് ദക്ഷിണ റെയിൽ‌വേ മറ്റ് നിരവധി പ്രത്യേക ട്രെയിനുകളും ജൂൺ ഒന്ന് വരെ താൽ‌ക്കാലികമായി റദ്ദാക്കിയിരുന്നു. റിസർവ് ചെയ്യാത്ത ചില ട്രെയിനുകളും റദ്ദാക്കിയതിൽ ഉൾപെട്ടിരുന്നു. കേരളത്തിന് പുറമെ തമിഴ് നാട്, കർണാടക എന്നിവിടങ്ങളിൽ കൂടി ലോക് ഡൗൺ പ്രഖ്യാപിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടാക്കിയത്.

Keywords:  Mangalore, Malayalam, News, Railway, Railway station, Train, No passengers; Southern Railway cancels some trains; Malabar and Chennai trains will not run.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL