city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ പിറ്റ്‌ലൈൻ മാർചോടെ; ഫൻഡ് ലഭ്യമായാൽ 3, 4 പ്ലാറ്റ് ഫോമുകളുടെ പ്രവൃത്തി ആരംഭിക്കും; നേട്ടമേറെ കേരളത്തിന്; തുകയ്ക്കായി എം പി മാർ സമ്മർദം ചെലുത്തണമെന്ന് ആവശ്യം

മംഗ്ളുറു: (www.kasargodvartha.com 27.01.2022) മംഗ്ളുറു സെൻട്രലിലെ പുതിയ പിറ്റ്‌ലൈൻ ജോലികൾ അടുത്ത മാസാവസാനത്തോടെ പൂർത്തിയാക്കുമെന്ന് പാലക്കാട് ഡിവിഷനൽ റെയിൽവേ മാനജർ ത്രിലോക് കോത്താരി പറഞ്ഞു. ഏഴരക്കോടി ചെലവിൽ ചെയ്ത ഈ പ്രവൃത്തി മൂലം ഇനി 24 എൽ എച് ബി കംപാർട്മെന്റുകളുടെ ശുചീകരണം ഒറ്റയടിക്ക് ഇവിടെ ചെയ്യാനാവും.

  
മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ പിറ്റ്‌ലൈൻ മാർചോടെ; ഫൻഡ് ലഭ്യമായാൽ 3, 4 പ്ലാറ്റ് ഫോമുകളുടെ പ്രവൃത്തി ആരംഭിക്കും; നേട്ടമേറെ കേരളത്തിന്; തുകയ്ക്കായി എം പി മാർ സമ്മർദം ചെലുത്തണമെന്ന് ആവശ്യം



2020 നവംബർ 19 ന് അനുവദിച്ച പിറ്റ്‌ലൈനിന്റെ നിർമാണം ഫൻഡ് ലഭ്യമല്ലാത്തത് കാരണം വൈകിയതായി ജനറൽ മാനജർ പറഞ്ഞു. റിപബ്ലിക് ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ഫൻഡ് ലഭ്യമായാൽ 2022-23 സാമ്പത്തിക വർഷത്തിൽ മംഗ്ളുറു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മൂന്നും നാലും പ്ലാറ്റ് ഫോമുകളുടെ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോൾ വെറും മൂന്ന് പ്ലാറ്റ് ഫോമുകൾ മാത്രമുള്ള ഈ സ്റ്റേഷനിൽ കേരളത്തിൽ നിന്നും വരുന്ന പല വണ്ടികളും നിർത്തിയിടാൻ പ്ലാറ്റ് ഫോം ഒഴിവില്ലാത്തതിനാൽ സ്റ്റേഷന് വെളിയിൽ ഉള്ളാൾ പാലത്തിന്റെ അപ്പുറവും ഇപ്പുറവുമായി ദീർഘ നേരം നിർത്തിയിടേണ്ട അവസ്ഥയാണുള്ളത്. രണ്ടു പ്ലാറ്റ് ഫോമുകൾ കൂടി ഒരുങ്ങുന്നതോടെ ഈ കാത്തിരിപ്പിന് അറുതിയാവുകയും കേരളത്തിലേക്ക് കൂടുതൽ വണ്ടികൾ അവിടെ നിന്ന് ഓടിക്കാൻ പറ്റുകയും ചെയ്യും.

പക്ഷേ ഇതിനു വേണ്ടി റെയിൽവേ ബജറ്റിൽ തുക നീക്കി വെക്കാൻ സമ്മർദം ചെലുത്താൻ എം പി മാർ തയ്യാറാവണമെന്ന ആവശ്യമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്. ട്രെയിൻ യാത്രാ അസൗകര്യങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ കൂടുതൽ ട്രെയിനുകൾ ഓടുന്നത് ഉത്തരമലബറുകാർക്ക് ഏറെ പ്രയോജനം ചെയ്യും. പ്രവൃത്തി കേരളത്തിൽ അല്ലെങ്കിലും മംഗ്ളൂറിലെ പ്ലാറ്റ് ഫോമുകളുടെ വികസനത്തിന്റെ പ്രയോജനം മലയാളികൾക്കാണ് കൂടുതൽ ലഭിക്കുകയെന്ന് കുമ്പള റെയിൽ പാസെൻജേർസ്‌ അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് പറഞ്ഞു.

കൊങ്കൺ റെയിൽവേ പാതയിൽ വൈദ്യുതീകരണം അതിവേഗം പുരോഗമിക്കുന്നതിനാൽ, വൈദ്യുതീകരിച്ച ഷൊർണൂർ-മംഗ്ളുറു ഭാഗത്തിന് പൂർണമായ നേട്ടം കൊയ്യാൻ കഴിയുമെന്ന് ത്രിലോക് കോത്താരി കൂട്ടിച്ചേർത്തു. ഇലക്ട്രിക് ട്രാക്ഷൻ ഉള്ള കൂടുതൽ ട്രെയിനുകൾ വരും മാസങ്ങളിൽ കൊങ്കൺ റെയിൽവേയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറോടെ പാലക്കാട് ഡിവിഷൻ പൂർണമായും വൈദ്യുതീകരിക്കും. ഡിവിഷന്റെ അധികാരപരിധിയിൽ പൊള്ളാച്ചിക്കും പാലക്കാട് ടൗണിനുമിടയിൽ 58 കിലോമീറ്റർ വൈദ്യുതീകരണം പുരോഗമിക്കുന്നു. സാമ്പത്തിക വർഷത്തിൽ ഡിവിഷന്റെ മൊത്ത വരുമാനം 600 കോടി കടന്നതായും അദ്ദേഹം അറിയിച്ചു.

Keywords:  Mangalore, News, Top-Headlines, Karnataka, Railway station, Kerala, MP, Railway, Railway-track, Development project, Platform, New pitline at Mangalore Central Railway Station to be Ready Likely by March.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia