city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മാസമായി ദുരിതം; ആംബുലൻസുകൾ പോലും കുടുങ്ങുന്നു; നേത്രാവതി പാലം മംഗളൂരിനെ ഗതാഗതക്കുരുക്കിലാക്കുന്നു

Traffic congestion on Nethravathi bridge in Mangaluru.
Photo: Arranged

● പാലം കടക്കാൻ അര മണിക്കൂറിലധികം സമയം.
● വിമാനത്താവളത്തിലേക്ക് പോകുന്ന പ്രവാസികളും ദുരിതത്തിൽ.
● കാസർകോട് നിന്ന് മംഗളൂരിലേക്കുള്ള യാത്രക്ക് കൂടുതൽ സമയം.
● കർണാടക സ്പീക്കറെ യാത്രക്കാർ വിവരം അറിയിച്ചു.

മംഗളൂരു: (KasargodVartha) അറ്റകുറ്റപ്പണികൾക്കായി ഭാഗീകമായി അടച്ചിട്ട നേത്രാവതി പാലം ഒരു മാസമായിട്ടും തുറക്കാത്തത് കാരണം മംഗളൂരിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. പാലം കടക്കാൻ അര മണിക്കൂറിലധികം സമയമെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കാസർകോട് നിന്ന് മംഗളൂരിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. വിമാനത്താവളത്തിലേക്ക് പോകുന്ന പ്രവാസികളും ഈ ദുരിതം അനുഭവിക്കുന്നുണ്ട്. ഗതാഗത തടസ്സം കാരണം രാത്രികാലങ്ങളിലെ കേരള-കർണാടക കെഎസ്ആർടിസി ബസ്സുകൾ വെട്ടിച്ചുരുക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.

നേരത്തെ കാസർകോട് നിന്ന് മംഗലാപുരത്തേക്ക് എത്താൻ ഒരു മണിക്കൂറിൽ താഴെ സമയം മതിയായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ട് മണിക്കൂറിലധികം എടുക്കുന്നു. ഇത് യാത്രക്കാർക്ക് വലിയ സമയനഷ്ടം ഉണ്ടാക്കുന്നു. നേത്രാവതി പാലം മാത്രം കടന്നു കിട്ടുക എന്നത് വലിയ ടാസ്ക് ആയി മാറിയിടുണ്ട്. 

ദേശീയപാത നിർമ്മാണ സമയത്തും സമാനമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. അത് മാറിയതിന് ശേഷം ഇപ്പോൾ നേത്രാവതി പാലം കടക്കാനുള്ള ബുദ്ധിമുട്ടാണ് യാത്രക്കാർ നേരിടുന്നത്.

പാലത്തിലെ അറ്റകുറ്റപ്പണികളുടെയും പെയിന്റിംഗിന്റെയും വേഗത കുറവാണെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. നിലവിൽ പെയിന്റിംഗ് ജോലികളാണ് നടക്കുന്നത്. ജോലികൾ ഇഴഞ്ഞു നീങ്ങുന്നത് നേത്രാവതി പാലത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഈ വിഷയം യാത്രക്കാർ, കാസർകോട്ടെത്തിയ കർണാടക സ്പീക്കർ യു ടി ഖാദറിനെ അറിയിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Summary: Severe traffic congestion in Mangaluru due to the month-long partial closure of the Nethravathi bridge for repairs. Ambulances and travelers face significant delays, with complaints about the slow pace of maintenance work.

#MangaluruTraffic, #NethravathiBridge, #TrafficCongestion, #Karnataka, #Kerala, #TravelWoes

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia