Murder case | 'പ്രവീൺ എത്തിയത് അയ്നാസിനെ കൊല്ലാൻ', തടയാനെത്തിയപ്പോൾ മറ്റുള്ളവരെ കൊലപ്പെടുത്തിയെന്ന് എസ്പി; 'പ്രതി കുറ്റം സമ്മതിച്ചു'; കാരണം തേടി പൊലീസ്
Nov 15, 2023, 18:30 IST
മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗുലെ (39) കുറ്റം സമ്മതിച്ചതായി ഉഡുപി എസ്പി ഡോ. കെ അരുൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതി എയർ ഇൻഡ്യയിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന്റെ കാരണം അന്വേഷണത്തിൽ വ്യക്തമാകും. കൊലപാതകത്തിന് മൂന്ന് നാല് കാരണങ്ങളുണ്ടാകാം. വിശദമായ അന്വേഷണമില്ലാതെ കാരണം പറയാൻ കഴിയില്ല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും മറ്റും ബന്ധപ്പെട്ട് വിശദമായ അന്വേഷണ നടത്തിയ ശേഷം ഇക്കാര്യം വെളിപ്പെടുത്തും. എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന അയ്നാസിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. അയ്നാസിനെ കൊലപ്പെടുത്തുന്നതിനിടെ തടയാനെത്തിയപ്പോഴാണ് മറ്റുള്ളവരെ കൊന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും വേണ്ടിയാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ചത് കത്തിയാണ്. ആയുധം എത്രയും വേഗം കോടതിയിൽ ഹാജരാക്കും. ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും എസ് പി പറഞ്ഞു.
ഞായറാഴ്ച രാവിലെ 8.30 ഓടെ നടന്ന സംഭവത്തിൽ, സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ഇവർ ഇപ്പോൾ സുഖം പ്രാപിച്ചിട്ടുണ്ട്.
ഫോൺ ലൊകേഷനും കോൾ ഡാറ്റയും ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉഡുപി പൊലീസ് പ്രവീൺ ചൗഗുലെയെ കണ്ടെത്തിയത്. അയ്നാസിന്റെ ചാറ്റുകളും ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. കൊലപാതക സമയത്ത് ഇയാൾ ഫോൺ സംശയാസ്പദമായ രീതിയിൽ സ്വിച് ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി. പിന്നീട് മൊബൈൽ ഫോൺ സ്വിച് ഓൺ ചെയ്തതാണ് നിർണായകമായത്.
നാലുപേരെയും കൊലപ്പെടുത്തിയ ശേഷം പ്രതി, ജലസേചന വകുപ്പ് എൻജിനീയറായ അമ്മാവനൊപ്പം ദീപാവലി ആഘോഷിക്കാൻ ബെലഗാവിയിലെ കുടുച്ചിയിലേക്ക് പോയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ബെലഗാവി റായ്ബാഗ് താലൂകിലെ കുടുച്ചിയിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്.

പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെ മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്ന് മാസം പൊലീസുകാരനായി ജോലി ചെയ്തിട്ടുണ്ടെന്നും ഉഡുപി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Keywords: Diwali, Taluk, Police, Arrest, Udupi, Maharashtra, Investigation, Phone, Mobile, Nejar family murder case: Suspect has confessed to crime, says Udupi SP.
Keywords: Diwali, Taluk, Police, Arrest, Udupi, Maharashtra, Investigation, Phone, Mobile, Nejar family murder case: Suspect has confessed to crime, says Udupi SP.