city-gold-ad-for-blogger

Rank in MBA | മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നവ്യ

കാസര്‍കോട്: (www.kasargodvartha.com) മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നവ്യ. കാസര്‍കോട്ടെ ശ്രീലക്ഷ്മി ടെക്സ്റ്റൈല്‍സ് ഉടമയും മര്‍ചന്റ്സ് വനിതാ വിങ് മുന്‍ പ്രസിഡന്റുമായ ചന്ദ്രമണി-ഗംഗാധരന്‍ ദമ്പതികളുടെ മകളായ കൂഡലിലെ കെ നവ്യയാണ് മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.
  
Rank in MBA | മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നവ്യ

ഫിനാന്‍സ് മാനേജ്മെന്റില്‍ ടോപര്‍ കൂടിയാണ് നവ്യ. കേന്ദ്രീയ വിദ്യാലയത്തിലാണ് പ്ലസ്ടു വരെ പഠിച്ചത്. മംഗ്ളൂരിലെ കാനറ കോളജില്‍ ഗോള്‍ഡ് മെഡലോട് കൂടിയായിരുന്നു ബിബിഎം പൂര്‍ത്തിയാക്കിയത്. മംഗ്ളൂരു എസ്ടിഎം കോളജില്‍ നിന്നാണ് എംബിഎ കഴിഞ്ഞത്. ബെംഗ്ളൂരിലെ ഇന്‍ഷുറന്‍സ് ബ്രോകറേജ് സ്ഥാപനമായ ഗാലഗര്‍ സെര്‍വീസ് സെന്ററില്‍ ഇപ്പോള്‍ ജോലി ചെയ്യുകയാണ് നവ്യ. ഭാവിയില്‍ ബിസിനസ് രംഗത്ത് ശോഭിക്കാനാണ് താല്‍പര്യമെന്ന് നവ്യ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
  
Rank in MBA | മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നവ്യ

നവ്യയെ കാസര്‍കോട് മര്‍ചന്റ്‌സ് യൂത് വിങിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് നിസാര്‍ കമ്പാര്‍ സിറ്റി കൂള്‍, സെക്രടറി വേണുഗോപാലന്‍, ജോയിന്റ് സെക്രടറി നൗഫല്‍ റിയല്‍, എക്സിക്യൂടീവ് മെമ്പര്‍ ഹാരിസ് സെനോറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ടെക്സ്റ്റൈൽ അസോസിയേഷൻ അനുമോദിച്ചു

കെ നവ്യയെ കാസർകോട് ടെക്സ്റ്റൈൽ അസോസിയേഷൻ കാസർകോട് മണ്ഡലം കമിറ്റി മൊമന്റോ നൽകി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അശ്റഫ് ഐവ, ജില്ലാ സെക്രടറി സമീർ ഔട്ഫിറ്റ്, മണ്ഡലം സെക്രടറി ഹാരിസ് സെനോറ, ട്രഷറർ സമീർ ലിയ, എക്സിക്യൂടീവ് അംഗം ഖമറുന്നിസ ഖസാന എന്നിവർ സംബന്ധിച്ചു.
 
Rank in MBA | മംഗ്ളൂരു യൂനിവേഴ്സിറ്റിയുടെ എംബിഎ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി നവ്യ

Keywords:  Kasaragod, Kerala, News, Top-Headlines, Mangalore, Karnataka, Education, Rank, College, University, Merchant-association, Navya from Kasargod won 2nd Rank in MBA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia