city-gold-ad-for-blogger

Navaratri | ദക്ഷിണ കന്നഡ, ഉഡുപി ജില്ലകള്‍ സാക്ഷ്യം വഹിക്കുന്നത് ഗംഭീരമായ നവരാത്രി ആഘോഷങ്ങള്‍ക്ക്; കണ്ണും മനസും നിറച്ച് ദീപാലങ്കാരങ്ങള്‍

മംഗ്‌ളുറു: (KasargodVartha) ദക്ഷിണ കന്നഡ, ഉഡുപി ജില്ലകള്‍ സാക്ഷ്യം വഹിക്കുന്നത് ഗംഭീരമായ നവരാത്രി ആഘോഷങ്ങള്‍ക്ക്. മംഗ്‌ളൂറിലെ പുരാതനമായ മംഗളാദേവി ക്ഷേത്രത്തിലെ ചടങ്ങുകള്‍ സാഹിത്യകാരന്‍ പഞ്ച ഭാസ്‌കര്‍ ഭട്ട് ആണ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓരോ ഉത്സവത്തിലും ദേവിയെ വിവിധ രൂപങ്ങളായ ദുര്‍ഗാദേവി, ആര്യാദേവി, ഭഗവതി, അംബികെ, മഹിഷമര്‍ധിനി, ചണ്ഡികേ, കുമാരി, വാഗീശ്വരി, സരസ്വതി, മംഗളാദേവി എന്നിങ്ങനെയുള്ള അലങ്കാരങ്ങളില്‍ ദര്‍ശിക്കും. ഒക്ടോബര്‍ 24ന് വിജയദശമി ദിനത്തില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുന്ന കുട്ടികളെ വിദ്യാരംഭം കുറിക്കുന്ന ചടങ്ങും ഇവിടെ പ്രസിദ്ധമാണ്. ഒക്ടോബര്‍ 24ന് വൈകിട്ട് രഥോത്സവത്തോടെ ആഘോഷങ്ങള്‍ സമാപിക്കും.
    
Navaratri | ദക്ഷിണ കന്നഡ, ഉഡുപി ജില്ലകള്‍ സാക്ഷ്യം വഹിക്കുന്നത് ഗംഭീരമായ നവരാത്രി ആഘോഷങ്ങള്‍ക്ക്; കണ്ണും മനസും നിറച്ച് ദീപാലങ്കാരങ്ങള്‍

കുദ്രോളി ഗോകര്‍ണനാഥേശ്വര ക്ഷേത്രത്തില്‍, ഗണപതി, ശാരദ ദേവി, ദുര്‍ഗാ ദേവിയുടെ ഒമ്പത് രൂപങ്ങള്‍ എന്നിവയുടെ പ്രതിഷ്ഠയോടെയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന മംഗളൂരു ദസറ ഔപചാരികമായി ആരംഭിച്ചത്. ആചാരാനുഷ്ഠാനങ്ങളുടെയും സാംസ്‌കാരിക പരിപാടികളുടെയും പരമ്പരയാണ് ഒരുക്കിയിരിക്കുന്നത്. ഗണപതി, ശാരദ, നവദുര്‍ഗ എന്നിവരുടെ പ്രതിമകള്‍ ക്ഷേത്രക്കുളത്തില്‍ നിമജ്ജനം ചെയ്യുന്നതിന് മുമ്പ് കുദ്രോളി ക്ഷേത്ര ദസറയുടെ 'ശോഭയാത്ര' ഒക്ടോബര്‍ 24 ന് നടക്കും.

കട്ടീല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രം, പൊളാളി രാജരാജേശ്വരി ക്ഷേത്രം, ബപ്പനാട് ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ബോലൂര്‍ മാരിയമ്മ ക്ഷേത്രം, ബോളാര്‍ ഹലേകോട്ട് മാരിയമ്മ ക്ഷേത്രം, ഉര്‍വ മാരിഗുഡി ക്ഷേത്രം, കുദ്രോളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ തുടരുകയാണ്. മംഗളൂരു കാര്‍ സ്ട്രീറ്റിലുള്ള വെങ്കടരമണ ക്ഷേത്രവും ആചാര്യ മഠവും സംയുക്തമായി ഒക്ടോബര്‍ 18 മുതല്‍ 25 വരെ ശാരദ മഹോത്സവവും നടത്തുന്നുണ്ട്. മഹോത്സവത്തിന്റെ 'ശോഭ യാത്ര' ഒക്ടോബര്‍ 25 ന് നടക്കും. മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ നഗരത്തിലെ പ്രധാന റോഡുകളും നവരാത്രി ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലേക്കുള്ള റോഡുകളും പ്രകാശിപ്പിക്കുന്നതിന് 1.39 കോടി രൂപയാണ് ചിലവഴിക്കുന്നത്.

ഉഡുപ്പി ജില്ലയിലെ നീലവരയിലെ മഹതോഭാര മഹിഷമര്‍ധിനി ക്ഷേത്രങ്ങളും കടിയാലി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രങ്ങളും ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ ഉത്സവത്തിന് അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ എല്ലാ ദിവസവും ദുര്‍ഗ്ഗാ ഹോമവും ഒക്ടോബര്‍ 24 ന് നീലവര ക്ഷേത്രത്തില്‍ സാര്‍വ്വജനിക ദീപ നമസ്‌കാരവും നടക്കും. ശാരദാ ദേവിയുടെയും നവദുര്‍ഗാ വിഗ്രഹങ്ങളുടെയും പ്രതിഷ്ഠയോടെ ദേശീയ പാത 66-ല്‍ സ്ഥിതി ചെയ്യുന്ന ഉച്ചിലയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും 'ഉച്ചില ദസറ' തുടങ്ങിയിട്ടുണ്ട്.

Keywords: Mangalore, Udupi, Navaratri, Hindu Festival, Festival, Celebration, Navaratri Festival, Mangalore News, Dakshina Kannada News, Udupi News, Navaratri festivities in Dakshina Kannada, Udupi districts.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia