Signboard removed | ഗോഡ്സെ ബോർഡ് മൂന്നാം നാൾ പിഴുതു; തലയൂരി പഞ്ചായതും സർകാറും
Jun 7, 2022, 20:34 IST
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) ഉഡുപി ജില്ലയിലെ കാർക്കള ബൊള ഗ്രാമപഞ്ചായതിൽ പണിത പുതിയ പാതക്ക് നാഥൂറാം വിനായക് ഗോഡ്സെയുടെ പേരിട്ട് സ്ഥാപിച്ച ബോർഡ് മൂന്നാം നാൾ പൊലീസ് സാന്നിധ്യത്തിൽ പഞ്ചായത് അധികൃതർ പിഴുതു. ശനിയാഴ്ച വെച്ച ബോർഡ് തിങ്കളാഴ്ചയാണ് മാറ്റിയത്. യൂത് കോൺഗ്രസ് പരാതി നൽകുകയും സമരം സംഘടിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണിത്. ബോർഡ് സ്ഥാപിച്ചതിൽ പങ്കില്ലെന്ന് സർകാറും പഞ്ചായത് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
ബൊള പ്രദേശത്തെ പഡുഗിരിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഇതിന്റെ പണി പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച അപരിചിതരായ ചിലർ വന്ന് സ്ഥലപരിശോധന നടത്തിയതായി നാട്ടുകാർ പറഞ്ഞു. പാതക്ക് നാമകരണം ചെയ്യുന്നതിന്റെ ഭാഗമാണ് പരിശോധന എന്നാണ് അവർ അറിയിച്ചത്. ശനിയാഴ്ച രാവിലെ മഞ്ഞയിൽ കറുപ്പ് കന്നഡ അക്ഷരത്തിൽ ഗോഡ്സെയുടെ പേരെഴുതിയ ഔദ്യോഗിക സ്വഭാവമുള്ള കോൺക്രീറ്റ് സൂചനാ ബോർഡാണ് പ്രത്യക്ഷപ്പെട്ടത്.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പഞ്ചായത് അധികൃതരെ പ്രതിഷേധം അറിയിക്കുകയും ചെയ്തതായി യൂത് കോൺഗ്രസ് കാർക്കള താലൂക് സെക്രടറി യോഗിഷ് ഇന്ന പറഞ്ഞു. ഉടൻ പ്രതികരണം ഉണ്ടായില്ല. മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരിൽ പാത അറിയപ്പെടുന്ന സ്ഥിതി തുടർന്നാൽ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് പഞ്ചായത് ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ യുവാക്കൾ മുന്നറിയിപ്പ് നൽകിയതായി യോഗിഷ് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ പ്രശ്നം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.
ജനരോഷം ശക്തമായതോടെയാണ് അധികൃതർ ബോർഡ് പിഴുത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
പാതക്ക് പേരിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പഞ്ചായത് വികസന ഓഫീസർ (സെക്രടറി) രാജേന്ദ്ര പറഞ്ഞു. ഇതിന് ഭരണ സമിതി ചേരേണ്ടതുണ്ട്.
സർകാറിന് ബന്ധമില്ലെന്ന് മന്ത്രി സുനിൽ കുമാർ
ബൊള ഗ്രാമ പഞ്ചായത് റോഡിന് നാഥൂറാം വിനായക് ഗോഡ്സെയുടെ പേരിട്ട സംഭവവും കർണാടക സർകാറുമായി ബന്ധമില്ലെന്ന് കാർക്കള എംഎൽഎയും ഊർജ മന്ത്രിയുമായ വി സുനിൽകുമാർ പറഞ്ഞു. അന്വഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
താലൂക് പഞ്ചായതിനോട് റിപോർട് ആവശ്യപ്പെട്ടുവെന്ന് ജില്ലാ പഞ്ചായത് സിഇഒ

റോഡിന് നാഥൂറാം വിനായക് ഗോഡ്സെയുടെ നാമം നൽകിയ സംഭവത്തിൽ കാർക്കള താലൂക് പഞ്ചായത് അധികൃതരോട് റിപോർട് ആവശ്യപ്പെട്ടതായി ഉഡുപി ജില്ലാ പഞ്ചായത് ചീഫ് എക്സിക്യൂടീവ് ഓഫീസർ എച് പ്രസന്ന പറഞ്ഞു. കാർക്കള ബ്ലോക് പഞ്ചായത് തുക ഉപയോഗിച്ച് നിർമിച്ചതാണ് റോഡ്.
Keywords: News, National, Top-Headlines, Karnataka, Mangalore, Road, Police, Government, District-Panchayath, Congress, BJP, Nathuram Godse Road, ‘Nathuram Godse Road’ signboard in Udupi village removed.
< !- START disable copy paste --> 