city-gold-ad-for-blogger

മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാരോടുള്ള പീഡനം: വിഷയം മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 30.09.2014) മംഗലാപുരം ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു. മലയാളികളോടും പ്രത്യേകിച്ച് കാസര്‍കോട് ജില്ലാക്കാരോടും എമിഗ്രേഷന്‍ കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്താനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്.

ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മലയാളികളായ യാത്രക്കാരെ പരിശോധനയുടെ പേരില്‍ മണിക്കൂറുകളോളം പരിശോധനയുടെ പേരില്‍ നിര്‍ത്തുകയും തീവ്രവാദികളായി ചിത്രീകരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ഇവിടെ പതിവാണെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ വന്‍പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. സംഭവം അതീവ ഗൗരവമുള്ള വിഷയമായി ഏറ്റെടുത്ത് അടിയന്തിരമായി പരിഹാരമുണ്ടാക്കണമെന്നും യാത്രക്കാര്‍ക്കുണ്ടാകുന്ന ക്ലേശത്തിന് അറുതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

നേരത്തെ ഈ വിഷയത്തില്‍ കാസര്‍കോട് വാര്‍ത്ത തുടങ്ങിവെച്ച 'മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത് ?' എന്ന അന്വേഷണം നാട്ടിലും പ്രവാസികള്‍ക്കിടയിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത നിരവധി പേര്‍ വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രൂരതകള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം മുസ്ലിം ലീഗ് ഏറ്റെടുത്തത്.

സി.ടി.അഹമ്മദലി, എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ. ബക്കര്‍, എം. അബ്ദുല്ല മുഗു എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാരോടുള്ള പീഡനം: വിഷയം മുസ്ലിം ലീഗ് ഏറ്റെടുക്കുന്നു

Keywords : Kasaragod, Kerala, March, Muslim-league, March, Airport, Mangalore. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia