city-gold-ad-for-blogger

ബിജെപി എംഎൽസിക്കെതിരെ സമൂഹ മാധ്യമത്തിൽ വധഭീഷണി മുഴക്കിയ 'മുശ്താഖ് അലി' ശ്രീകാന്ത്

മംഗളൂരു:(www.kasargodvartha.com 24.03.2022) ബി.ജെപിയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഡിഎസ് അരുണിനെതിരെ സമൂഹമാധ്യമത്തിൽ വധഭീഷണി സന്ദേശം പോസ്റ്റ് ചെയ്തെന്ന കേസിലെ പ്രതി മുഷ്താഖ് അലി യഥാർഥത്തിൽ സിദ്ധരുഡ ശ്രീകാന്ത് (31) ആണെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ബഗൽകോട്ട് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ബലഗാവി പ്രദേശത്തെ ശ്രീകാന്ത് മുസ്‌ലിം യുവാവിന്റെ പേരിൽ ഫെയ്സ്ബുക് അകൗണ്ട് തുറക്കുകയായിരുന്നു.
                    
ബിജെപി എംഎൽസിക്കെതിരെ സമൂഹ മാധ്യമത്തിൽ വധഭീഷണി മുഴക്കിയ 'മുശ്താഖ് അലി' ശ്രീകാന്ത്

ഷിവമോഗ്ഗയിൽ കഴിഞ്ഞ മാസം ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സന്ദേശം. എംഎൽസിയുടെ പിഎ വഗീഷ് ഷിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അകൗണ്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.'ഇന്ന് ഒരു ഹിന്ദു പ്രവർത്തകൻ മാത്രമാണ് മരിച്ചത്. പക്ഷെ, വരും ദിവസങ്ങളിൽ നിന്റെ ഭാര്യയേയും മക്കളെയുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്' എന്നായിരുന്നു ഭീഷണി സന്ദേശം.

Keywords: News, Karnataka, Mangalore, Top-Headlines, BJP, Issue, Controversy, Social-Media, Case, accused, Police, Mushtaq Ali, Srikanth, MLC, Threats, 'Mushtaq Ali' Srikanth made death threats against BJP MLC on social media.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia