city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | യുവതിയുടെ കൊലപാതകം: ഭർത്താവും കൂട്ടു പ്രതികളും അറസ്റ്റിൽ; പിടിയിലായത് 3 വർഷങ്ങൾക്ക് ശേഷം

മംഗ്ളുറു: (KasargodVartha) ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ കോളജിൽ ചേർന്ന യുവതി കൊല്ലപ്പെട്ട കേസിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിലായി. 2020 ജനുവരിയിൽ സവദത്തി താലൂകിലെ ഹിറെബുധനൂരു ഗ്രാമത്തിൽ ശിവലീല വിട്ടള ബൻഗി (32) കൊല്ലപ്പെട്ട കേസിൽ ഭർത്താവും കൂട്ടാളികളുമാണ് അറസ്റ്റിലായത്. ഭർത്താവ് വിട്ടൽ ലക്ഷ്മണ ബൻഗി, യുവതിയുടെ സഹോദരങ്ങളായ ലക്കപ്പ കമ്പളി, സിദ്ധഗൗഡ കമ്പളി, ബസവരാജ് കബ്ബുറെ, ലക്ഷ്മണയുടെ സുഹൃത്ത് അശോക് മൊകശി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

Arrested | യുവതിയുടെ കൊലപാതകം: ഭർത്താവും കൂട്ടു പ്രതികളും അറസ്റ്റിൽ; പിടിയിലായത് 3 വർഷങ്ങൾക്ക് ശേഷം

പൊലീസ് പറയുന്നത് ഇങ്ങനെ: 'റയ്യാബാഗിലെ കോളജിൽ പോവുന്നതിന് പിന്നിൽ സ്വഭാവ ദൂഷ്യം ആരോപിച്ച് ഭർത്താവും യുവതിയുടെ സഹോദരങ്ങളും ചേർന്ന് കൊല്ലുകയായിരുന്നു. മൃതദേഹം കാറിൽ കയറ്റി വനമേഖലയിൽ കൊണ്ടുപോയി കുഴിച്ചിട്ടു. എല്ലാവരും പതിവ് ജീവിതം നയിക്കുകയും ചെയ്തു. ആളുകൾ യുവതിയെ ക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെ സഹോദരൻ ലക്കപ്പ സഹോദരിയെ കാണാനില്ലെന്ന പരാതി നൽകിയിരുന്നു.

അതോടെ അവസാനിച്ച അന്വേഷണം യുവതിയെ കൊന്നതാണെന്ന ഊഹാപോഹം പ്രചരിച്ചതോടെ പൊലീസ് മൂന്ന് വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു. ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ലഭിച്ചത്. ലക്കപ്പയെ കസ്റ്റഡിയിലെടുത്ത് ലോകപിൽ ചോദ്യം ചെയ്തപ്പോൾ കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതികളുമായി വനത്തിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ഫോറൻസിക് പരിശോധനക്കയച്ചു'.

Keywords: News National, Mangalore, Crime, Police, Woman, Case, Complaint, Custody, Murder suspects arrested after 3 years.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia