city-gold-ad-for-blogger

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം

ബണ്ട് വാള്‍: (www.kasargodvartha.com 18/10/2017) കേരള കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന അബ്ദുല്‍ ജലീല്‍ കറുവപ്പാടിയെ (33) വെട്ടിക്കൊന്ന കേസില്‍ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ പ്രജ്വാള്‍ റൈ, പുഷ്പരാജ്, സച്ചിന്‍, റോഷന്‍, പുനീത്, വജന്‍, കേശവ്, പ്രശാന്ത് എന്നിവര്‍ക്കാണ് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതികള്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണം, കോടതി അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുതെന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് കെ എസ് മുഡകള്‍ ജാമ്യം അനുവദിച്ചത്. അഡ്വ. അരുണ്‍ ശ്യാമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. 2017 ഏപ്രില്‍ 20നാണ് ഉപ്പള ബായാറിനടുത്തെ കറുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, മലയാളി കൂടിയായ ജലീലിനെ രണ്ട് ബൈക്കുകളിലായി മുഖം മൂടി ധരിച്ചെത്തിയ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയത്.

കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ഒന്നാം പ്രതി രാജേഷ് നായിക്, മറ്റു പ്രതികളായ നരസിംഹ, സതീഷ് റൈ എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. അധോലോക നേതാവ് വിക്കി ഷെട്ടിയുടെ സംഘാംഗങ്ങളാണ് കേസിലെ പ്രതികള്‍.

Related News: കര്‍ണാടക - കേരള അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ബൈക്കിലെത്തിയ സംഘം പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടിക്കൊന്നു

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Karnataka, National, Murder, Case, Accuse, Bail, High-Court, News, Police, Investigation, Mangalore, Murder of Karopady vice president Abdul Jaleel - eight get bail. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia