Investigation | ജ്വലറി ജീവനക്കാരന്റെ കൊല: അക്രമിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു
Feb 6, 2023, 21:38 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തിലെ ജ്വലറി ജീവനക്കാരന്‍ കടയ്ക്കുള്ളില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അക്രമിയെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) മംഗ്‌ളുറു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള 'മംഗ്‌ളുറു ജ്വലേര്‍സ്' കടയില്‍ വെള്ളിയാഴ്ച പകല്‍ 3.30നും 3.45നുമിടയില്‍ അക്രമത്തിനിരയായിരുന്നത്.
ഈ സമയം ജ്വലറിയില്‍ പ്രവേശിച്ച ആളുടെ നീക്കങ്ങളാണ് സിസിടിവിയിലുള്ളത്. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ കൈമാറാന്‍ പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സിറ്റി ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ പിഎ ഹെഗ്‌ഡെ- 9945054333, മംഗ്‌ളുറു സെന്‍ട്രല്‍ സബ് ഡിവിഷന്‍ അസി. പൊലീസ് കമീഷണര്‍ മഹേഷ് കുമാര്‍ -9480805320 എന്നീ നമ്പരുകളില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Latest-News, National, Top-Headlines, Mangalore, Crime, Investigation, Police, Murder-Case, Murder, Murder at jewellery store: Mangaluru police release visuals.
< !- START disable copy paste --> 