city-gold-ad-for-blogger

DK DC | എം പി മുള്ളൈ മുഹിളൻ ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഡെപ്യൂടി കമീഷണർ; എം ആർ രവികുമാറിനെ സ്ഥലം മാറ്റി

മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ല ഡെപ്യൂടി കമീഷണർ എം ആർ രവികുമാറിനെ ഉടൻ പ്രാബല്യത്തോടെ സ്ഥലം മാറ്റി. പകരം ബെംഗ്ളുറു സ്മാർട് ഗവേണൻസ് എക്സിക്യൂടീവ് ഡയറക്ടർ എം പി മുള്ളൈ മുഹിളനെ നിയമിച്ചു. 2013 ബാച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞ ഒക്ടോബർ 31നാണ് രവികുമാർ മംഗ്ളൂറിൽ ഡി സിയായത്. ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഡോ. കുമാരയെ മാണ്ട്യ ജില്ല പഞ്ചായത് സി ഇ ഒയായും സ്ഥലം മാറ്റിയിട്ടുണ്ട്.
  
DK DC | എം പി മുള്ളൈ മുഹിളൻ ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഡെപ്യൂടി കമീഷണർ; എം ആർ രവികുമാറിനെ സ്ഥലം മാറ്റി

പുതിയ സർകാർ രൂപീകരിച്ച് ദിവസങ്ങൾക്ക് ശേഷം സിദ്ധരാമയ്യ സർകാർ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ നടത്തിയ വലിയ അഴിച്ചുപണിയുടെ ഭാഗമായി 10 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. സകല മിഷൻ അഡീഷണൽ പ്ലാനിംഗ് ഡയറക്ടർ പല്ലവി അകുരത്തി, മൃഗസംരക്ഷണ വകുപ്പ് കമീഷണർ ഡോ. വെങ്കിടേഷ് എംവി, ചിക്കബെല്ലാപുര ഡെപ്യൂടി കമീഷണർ രവീന്ദ്ര പിഎൻ ഉൾപെടെയുള്ളവർക്കാണ് പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്.

Keywords: Karnataka, News, Mangaluru, Police, Deputy Commissioner, Mullai Muhilan appointed Deputy Commissioner of DK, replacing Ravi Kumar M R.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia