city-gold-ad-for-blogger

ഓട്ടത്തിനിടെ ബസിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു: (www.kasargodvartha.com 06/02/2015) ഓടുന്ന ബസിനു തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗോവയിലെ കടമ്പ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിനാണ് വ്യാഴാഴ്ച കാര്‍വാര്‍ പോളം എന്ന സ്ഥലത്തുവെച്ചു തീപിടിച്ചത്.

രാവിലെ ഒമ്പതു മണിക്കു കാര്‍വാറില്‍ നിന്നു ഗോവയിലേക്കു പോവുകയായിരുന്നു ബസ്. ഗോവകര്‍ണാടക അതിര്‍ത്തിയിലെ പോളം മജലിയില്‍ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ബസ് നിര്‍ത്തുകയും െ്രെഡവറും കണ്ടക്ടറും യാത്രക്കാരോട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഓട്ടത്തിനിടെ ബസിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചുവെങ്കിലും അപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിയിരുന്നു.  58 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണമെന്നു സംശയിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia