ബൈകുകൾ കൂട്ടിയിടിച്ച് ബസിനടിയിൽ വീണ യുവാവ് മരിച്ചു
Jan 29, 2021, 15:39 IST
മംഗളൂരു: (www.kasargodvartha.com 29.01.2021) ബൈകുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിനടിയിൽ തെറിച്ചുവീണ യുവാവ് മരിച്ചു. മൂഡബിദ്രിയിലെ കെ മോക്ഷിതാണ് (19) അപകടത്തില്‍പെട്ട് മരിച്ചത്.
ഇദ്ദേഹം സഞ്ചരിച്ച ബൈകും ബസവരാജ് എന്നയാൾ ഓടിച്ച ബൈകും മംഗളൂരു ഹലേങ്ങാടി തോക്കൂരിൽ കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ മോക്ഷിതിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ബസവരാജിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: Bike, Accident, Death, Youth, Top-Headlines, News, Karnataka, Mangalore, Motorbikes collide - Youth crushed under bus wheels.
< !- START disable copy paste -->