city-gold-ad-for-blogger

CBI Court |വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ സിബിഐ കോടതി വിട്ടയച്ചു

മംഗളൂറു: (www.kasargodvartha.com) പ്രമാദമായ സൗജന്യ വധക്കേസ് പ്രതി സന്തോഷ് റാവുവിനെ(52) സിബിഐ കോടതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിവുകളുടെ അഭാവത്തില്‍ വെള്ളിയാഴ്ച വിട്ടയച്ചു. ചന്ദ്രപ്പ ഗൗഡയുടെ മകളും ഉജ്‌റെ എസ്ഡിഎം കോളജ് പി യു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായിരുന്ന സൗജന്യ (17) ആണ് 2012 ഒക്ടോബര്‍ ഒമ്പതിന് മരിച്ചത്.

കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴി ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ ജഡം പിന്നീട് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യം ലോകല്‍ പൊലീസും തുടര്‍ന്ന് സിഐഡി വിഭാഗവും അന്വേഷിച്ച കേസ് ഏറെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് സിബിഐക്ക് കൈമാറിയത്. 

CBI Court |വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ സിബിഐ കോടതി വിട്ടയച്ചു

2016ല്‍ സിബിഐ കുറ്റപത്രം സമര്‍പിച്ചെങ്കിലും ആ ഏജെന്‍സിയുടെ അന്വേഷണം അപൂര്‍ണമാണെന്ന് ചുണ്ടിക്കാട്ടി പിതാവ് കര്‍ണാടക ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. വിശദ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ 2018ല്‍ ഈ ഹര്‍ജി തള്ളിയ ജസ്റ്റിസ് കെ സോമശേഖറിന്റെ ബെഞ്ച് നടപടികള്‍ തുടരാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Keywords: News, Kerala, Molestation, Case, Crime, CBI Court, Mangalore, Accused, Molestation case; Accused released by CBI court.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia