വീടുവിട്ട വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ പച്ചക്കറികടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ പോലീസ് കണ്ടെത്തി
Nov 22, 2018, 15:07 IST
ബേക്കല്‍: (www.kasargodvartha.com 22.11.2018) രക്ഷിതാക്കള്‍ ശാസിച്ചതിന് വീടുവിട്ട വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ പച്ചക്കറികടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ പോലീസ് കണ്ടെത്തിപാലക്കുന്നിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജോലചെയ്യുന്ന കരുണാകരന്‍ - പിഗ്മി ഏജന്റ് വിജയലക്ഷ്മി ദമ്പതികളുടെ മകന്‍ കാര്‍ത്തികിനെ (14) യാണ് മംഗളൂരുവിലെ പച്ചക്കറികടയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാര്‍ത്തിക്കിനെ കാണാതായത്.
പിറ്റേദിവസം റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ടതായി ചിലര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മംഗളൂരുവിലെ പച്ചക്കറി കടയില്‍ ജോലിക്ക് നിന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ബുധനാഴ്ചയാണ് കുട്ടി കടയില്‍ ജോലിക്കുകയറിയത്. പോലീസ് അവിടെയെത്തി കുട്ടിയെ ബേക്കലിലേക്ക് കൊണ്ടുവന്നു.

Related News:
രക്ഷിതാക്കള്‍ ശാസിച്ചതിന് വീടുവിട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; പ്രദേശത്ത് തന്നെ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടാകുമെന്ന് പോലീസിന്റെ സംശയം; പ്രാര്‍ത്ഥനയോടെ നാട്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Police, Investigation, Mangalore, Bekal, Missing student found in Mangalore
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Missing, Police, Investigation, Mangalore, Bekal, Missing student found in Mangalore
< !- START disable copy paste -->