city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Search | കാണാതായ പ്രമുഖ വ്യവസായിക്കായി പുഴയിൽ ഊർജിത തിരച്ചിൽ; ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത്

Divers searching a river for a missing person
Photo: Arranged

● കാർ കുളൂർ പാലത്തിന് സമീപം തകർന്ന നിലയിൽ കണ്ടെത്തി.
● ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
● മുംതാസ് അലിയെ അപ്രതീക്ഷിതമായി കാണാതായത് നാടിനെ ഞെട്ടിച്ചു.

 

മംഗ്ളുറു: (KasargodVartha) ഞായറാഴ്ച പുലർച്ചെ ദുരൂഹ സാഹചര്യത്തിൽ കാണാതായ മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനും വ്യവസായിയുമായ മുംതാസ് അലിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കുളൂർ പാലത്തിന് സമീപത്ത് ഇദ്ദേഹത്തിന്റെ കാർ കണ്ടെത്തിയതിനെ തുടർന്ന് പുഴയിൽ തിരച്ചിൽ ഊർജിതമാക്കി. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ദരും  എസ്ഡിആർഎഫ്, എൻഡിആർഎഫ്, അഗ്നിശമന സേനാംഗങ്ങളും പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തി വരുന്നുന്നുണ്ട്. മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയും സ്ഥലത്തുണ്ട്.

Divers searching a river for a missing person

ഏഴ് മീറ്റർ താഴ്ചയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് മുങ്ങൽ വിദഗ്ഗൻ മാൽപെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ 100 മീറ്റർ ചുറ്റളവിലാണ് തിരച്ചിൽ നടക്കുന്നത്. പുഴയിൽ വീണിട്ടുണ്ടെങ്കിൽ അത്ര പെട്ടെന്ന് കടലിൽ എത്താൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലത്തിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നത് കാരണം, ഇതിനായി കൊണ്ടുവന്ന ഇരുമ്പ് ഭാഗങ്ങളും സിമന്റ്റ് ചാക്കുകളും വെള്ളത്തിനടിയിലെ കാഴ്ചയെ മറക്കുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു. ഇത് തിരച്ചിലിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

Divers searching a river for a missing person

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ മുംതാസ് അലിയുടെ കെഎ 19 എംജി 0004 നമ്പരിലുള്ള ബിഎംഡബ്ല്യു കാർ പുലർച്ചെ അഞ്ചോടെ കുളൂർ പാലത്തിൽ തകർന്ന നിലയിലാണ് കണ്ടെത്തിയത്. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും പൊതുപ്രവർത്തകനുമാണ് മുംതാസ് അലി. വിവിധ മസ്ജിദ് കമിറ്റികളിൽ പ്രധാന ഭാരവാഹിയുമാണ്. അദ്ദേഹത്തിനെ അപ്രതീക്ഷിതമായി കാണാതായതും സംഭവത്തിലെ ദുരൂഹതയും നഗരത്തെ മുഴുവൻ ഞെട്ടിച്ചു. ജില്ലാ കലക്ടർ മുല്ലെ മുഗിലൻ, എംഎൽസി ബി എം ഫാറൂഖ് തുടങ്ങിയവരും സ്ഥലത്തെത്തി   സ്ഥിതിഗതികൾ വിലയിരുത്തി.

missing businessman former mlas brother searched in river

Divers searching a river for a missing person

Divers searching a river for a missing person

#missingperson #mangaluru #india #searchandrescue #river #investigation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia