മീൻസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് 3 പേർ മരിച്ചു
Apr 18, 2022, 10:31 IST
മംഗ്ളുറു: (www.kasargodvartha.com) പ്രത്യേക വ്യവസായ മേഖലയിലെ മീൻ സംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ സമീറുല്ല ഇസ് ലാം (34), ഉമർ ഫാറൂഖ് (29), നിസാമുദ്ദീൻ സാസ് (32) എന്നിവരാണ് തിങ്കളാഴ്ച പുലർചെയുണ്ടായ ദുരന്തത്തിൽ മരിച്ചത്.
മിറാജുല്ല ഇസ് ലാം, സറഫത് അലി, അസൻ അലി, ഖരിബുല്ല, അഫ്തൽ മലിക് എന്നിവരെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീൻ മാലിന്യ ടാങ്ക് വൃത്തിയാക്കുകയായിരുന്ന സമീറുല്ലയാണ് ആദ്യം ബോധരഹിതനായി വീണതെന്നാണ് മറ്റു തൊഴിലാളികൾ പൊലീസിന് നൽകുന്ന വിവരം. പിന്നീട് ഒപ്പമുള്ളവരും. മൂന്ന് യുവാക്കളും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
Keywords: Mangalore, Karnataka, News, Top-Headlines, Death, Accident, Gas, Tragedy, Fish, Hospital, Police, Mishap at fish meal factory in Bajpe;Three died.
< !- START disable copy paste -->