city-gold-ad-for-blogger

Naming banner | സൂറത്കൽ ജങ്ഷന് സവർകറുടെ പേരിട്ട ബാനർ നാട്ടുകാരുടെ എതിർപ്പിൽ നീക്കി

മംഗ്‌ളുറു: (www.kasargodvartha.com) സൂറത്കൽ ടൗണിലെ പ്രധാന ജങ്ഷന് ആർഎസ്എസ് ആചാര്യൻ വിഡി സവർകറുടെ പേരിട്ട് ബാനർ സ്ഥാപിച്ചു. ഞായറാഴ്ച പുലർന്നപ്പോൾ പ്രത്യക്ഷപ്പെട്ട ബാനർ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വൈകുന്നേരം പൊലീസ് നീക്കം ചെയ്തു.
    
Naming banner | സൂറത്കൽ ജങ്ഷന് സവർകറുടെ പേരിട്ട ബാനർ നാട്ടുകാരുടെ എതിർപ്പിൽ നീക്കി

സൂറത്കൽ നിന്ന് കൃഷ്ണപുരയിലേക്ക് റോഡ് തിരിയുന്ന പ്രധാന കവലയിലാണ് അജ്ഞാതർ ബാനർ സ്ഥാപിച്ചത്. രാത്രി പൊലീസ് പട്രോളിങ് സജീവമായത് കൂടാതെ കർണാടക റിസർവ് പൊലീസ് ക്യാംപ് പരിസരത്തുമാണ് അനധികൃത നാമകരണം നടത്തിയ ജങ്ഷൻ. പൊലീസ് ഒത്താശയോടെ നടന്ന ഏർപാടാണിതെന്ന് നാട്ടുകാർ ആരോപിച്ചു.

സൂറത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈയിടെ മുഹമ്മദ് ഫാസിൽ കൊല്ലപ്പെട്ടത്. കേസ് അന്വേഷണം സൂറത്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയാൽ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് പിതാവ് ഉമർ ഫാറൂഖ് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണറെ അറിയിക്കുകയും അന്വേഷണ ചുമതല അസി.പൊലീസ് കമീഷണർക്ക് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ സംഘ്പരിവാർ ബന്ധമുള്ള ആറ് പ്രതികൾ അറസ്റ്റിലാവുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

Keywords: News, National, Top-Headlines, Karnataka, Mangalore, Police, Controversy, Independence Day, Protest,  Miscreants install unauthorized banner in Surathkal naming junction after VD Savarkar.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia