city-gold-ad-for-blogger

Minister's Visit | മണ്ണിനടിയില്‍പെട്ട് മരിച്ച കുട്ടികളുടെ വീട് മന്ത്രി സന്ദര്‍ശിച്ച് സഹായം കൈമാറി

/സൂപ്പി വാണിമേൽ

മംഗ്‌ളൂരു: (www.kasargodvartha.com)
തിങ്കളാഴ്ച കനത്ത മഴയില്‍ കുന്നിടിഞ്ഞ് മണ്ണിനടിയില്‍ പെട്ട് മരിച്ച സുള്ള്യ കഡബയിലെ കുട്ടികളുടെ വീട് മണ്ഡലം എംഎല്‍എ കൂടിയായ ഫിഷറീസ് മന്ത്രി എസ് അങ്കാറ ബുധനാഴ്ച സന്ദര്‍ശിച്ച് സഹായം കൈമാറി. കുസുമാധര-രൂപശ്രീ ദമ്പതികളുടെ മക്കളായ ശ്രുതി(11), ഗാനശ്രീ(6) എന്നിവരാണ് മരിച്ചത്. ശ്രുതി സുബ്രഹ്‌മണ്യ കുമാരസ്വാമി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും ഗാനശ്രീ സുബ്രഹ്‌മണ്യ ഗവ. ഹയര്‍ പ്രൈമറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായിരുന്നു.
                    
Minister's Visit | മണ്ണിനടിയില്‍പെട്ട് മരിച്ച കുട്ടികളുടെ വീട് മന്ത്രി സന്ദര്‍ശിച്ച് സഹായം കൈമാറി


തിങ്കളാഴ്ച ദക്ഷിണ കന്നട ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര സംഭവസ്ഥലം സന്ദര്‍ശിച്ച് മന്ത്രിക്ക് റിപോര്‍ട് നല്‍കിയിരുന്നു. 11.50 ലക്ഷം രൂപ മൊത്തം മൂല്യമുള്ള മൂന്ന് ചെകുകളാണ് മന്ത്രി കൈമാറിയത്. കഡബ തഹസില്‍ദാര്‍ അനന്തശങ്കര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: Minister visited the house of children who died due to landslides, Karnataka,news,National,Mangalore,Rain,school,Minister,House,Death,Children,Report, landslide.

< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Ahn
Web Desk Ahn

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia