city-gold-ad-for-blogger

Ullal Dargah | കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ എ റശീദും അംഗം എ സൈഫുദ്ദീൻ ഹാജിയും ഉള്ളാൾ ദർഗ സന്ദർശിച്ചു

മംഗ്ളുറു: (KasargodVartha) കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ എ റശീദും അംഗം എ സൈഫുദ്ദീൻ ഹാജിയും ഉള്ളാൾ ദർഗ സന്ദർശിച്ച് പ്രാർഥന നടത്തി. ദർഗ പ്രസിഡന്റ് ബി ജി ഹനീഫ് ഹാജി ഷോൾ അണിയിച്ച് സ്വീകരിച്ചു. ട്രഷറർ നാസിം റഹ്‌മാൻ, സെക്രടറി മുസ്ത്വഫ മദനി നഗർ, കമിറ്റി അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ കാസർകോട് ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ പങ്കെടുത്ത ശേഷമാണ് ഇവർ ഉള്ളാൾ സയ്യിദ് മദനി തങ്ങളുടെ മഖാം സന്ദർശിക്കാൻ എത്തിയത്.

Ullal Dargah | കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ എ റശീദും അംഗം എ സൈഫുദ്ദീൻ ഹാജിയും ഉള്ളാൾ ദർഗ സന്ദർശിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമായ അഡ്വ. എ എ റശീദ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ടിന്റെ ചെയര്‍മാന്‍, കൈരളി ചാനല്‍ ഡയറക്ടര്‍, കേരള സര്‍വകലാശാല സിന്‍ഡികേറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2016ല്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. വള്ളക്കടവ് സ്വദേശിയായ എ സൈഫുദ്ദീന്‍ ഹാജി കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി, കോഴിക്കോട് മര്‍കസ് ഗവേണിംഗ് ബോഡി അംഗം, സിറാജ് ദിനപത്രം ഡയറക്ടര്‍ തുടങ്ങിയ പദവികൾ വഹിച്ചുവരുന്നു.

Ullal Dargah | കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ എ റശീദും അംഗം എ സൈഫുദ്ദീൻ ഹാജിയും ഉള്ളാൾ ദർഗ സന്ദർശിച്ചു

Keywords: News, National, Mangalore, Ullal Dargah, Minority Commission, Members of Kerala State Minority Commission visited Ullal Dargah.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia