Arrested | കഞ്ചാവ് വില്പന: ഡോക്ടര്‍മാരും മെഡികല്‍ വിദ്യാര്‍ഥികളും അറസ്റ്റില്‍
Jan 11, 2023, 21:41 IST
-സൂപ്പി വാണിമേല്‍
മംഗ്ളുറു: (www.kasargodvartha.com) ഫ്ലാറ്റില്‍ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തില്‍ ഒമ്പതു പേരെ മംഗ്ളുറു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരും മെഡികല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പെട്ട സംഘത്തില്‍ നാലുപേര്‍ വനിതകളാണ്. ഇന്‍ഡ്യന്‍ വംശജനായ വിദേശ പൗരനും ഡെന്റല്‍ വിദ്യാര്‍ഥിയുമായ നീല്‍ കിഷോറിലാല്‍ രാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്.
ഡോ. സമീര്‍ (32), ഡോ. മണിമാരന്‍ മുത്തു (28), ഡോ. നാദിയ സിറാജ് (24), ഡോ. വര്‍ഷിനി പ്രതി (26), ഡോ. റിയ ചദ്ദ (26), ഡോ.ബാനു ഡാഹിയ (27), ഡോ. ക്ഷിതിജ് ഗുപ്ത (26), ഇറ ബാസിന് (23), മുഹമ്മദ് റഊഫ് (23) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡല്‍ഹി സ്വദേശികളാണ് മറ്റുള്ളവര്‍. നാല് സ്ത്രീകള്‍ എംബിബിഎസും ബിഡിഎസും അവസാന വര്‍ഷം പഠിക്കുകയായിരുന്നു. അഞ്ചുപേരില്‍ രണ്ട് പേര് മെഡികല്‍ ഓഫീസര്‍മാരും മൂന്ന് പേര് എംബിബിഎസും ബിഡിഎസും പഠിക്കുന്ന വിദ്യാര്‍ഥികളുമാണ്.
നഗരത്തില്‍ ബണ്ട്സ് ഹോസ്റ്റല്‍ പരിസരത്തെ ഫ്ലാറ്റിലാണ് കിഷോരിലാല്‍ കഞ്ചാവ് സൂക്ഷിച്ചതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എച് എം ശ്യാംസുന്ദറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ മുറി റെയ്ഡ് ചെയ്യുകയായിരുന്നു. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാനാണ് ഫ്ലാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ട് കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും 7,000 രൂപയും പൊലീസ് പിടിച്ചെടുത്തു. വിശാഖപട്ടണത്ത് നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്.
ഒരു ഡെന്റല്‍ കോളജിലാണ് നീല്‍ പഠിക്കുന്നത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒമ്പത് പേരെ അറസ്റ്റ് ചെയ്ത്. ഇവരുടെ പക്കല്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തുവെന്നും ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിന് തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Keywords: Latest-News, National, Karnataka, Top-Headlines, Arrested, Crime, Mangalore, Drugs, Ganja Seized, Ganja, Investigation, Medical officer, surgeon among 9 arrested on charge of cannabis consumption and peddling.
< !- START disable copy paste --> 