city-gold-ad-for-blogger

CCTV cameras | കെല്‍ട്രോണ്‍ ഉള്‍പെടെയുള്ളവരുടെ ടെന്‍ഡര്‍ തള്ളി; മംഗ്‌ളൂറില്‍ ചൈനീസ് നിര്‍മിത സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍

മംഗ്‌ളുറു: (www.kasargodvartha.com) കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (KELTRON) ഉള്‍പെടെ ആറ് ഇന്‍ഡ്യന്‍ കംപനികളുടെ ടെന്‍ഡര്‍ തള്ളി ബിജെപി ഭരിക്കുന്ന മംഗ്‌ളുറു കോര്‍പറേഷനില്‍ ചൈന നിര്‍മിത സിസിടിവി ക്യാമറകള്‍ തുടര്‍ന്നും സ്ഥാപിക്കുന്നു. വ്യക്തി വിവരങ്ങള്‍ ഉള്‍പെടെ ചോര്‍ത്താനുള്ള ക്രമീകരണങ്ങള്‍ ഉണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് അമേരിക, ബ്രിടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ദേശസുരക്ഷ മുന്‍നിര്‍ത്തി നിരോധിച്ച ചൈനീസ് കംപനിയുടേതാണ് മംഗ്‌ളൂറില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങള്‍. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
              
CCTV cameras | കെല്‍ട്രോണ്‍ ഉള്‍പെടെയുള്ളവരുടെ ടെന്‍ഡര്‍ തള്ളി; മംഗ്‌ളൂറില്‍ ചൈനീസ് നിര്‍മിത സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍

കെല്‍ട്രോണ്‍ കൂടാതെ മദ്രാസ് സെക്യൂരിറ്റീസ് പ്രിന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, സിഎംഎസ് കംപ്യൂടര്‍ ലിമിറ്റഡ്, മാട്രിക്‌സ് സെക്യൂരിറ്റി ആന്‍ഡ് സര്‍വേയിലന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഐടിഐ ലിമിറ്റഡ്, ടെക്‌നോസിസ് സെലുലിറ്റിസ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നീ കംപനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.
           
CCTV cameras | കെല്‍ട്രോണ്‍ ഉള്‍പെടെയുള്ളവരുടെ ടെന്‍ഡര്‍ തള്ളി; മംഗ്‌ളൂറില്‍ ചൈനീസ് നിര്‍മിത സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍

സ്മാര്‍ട് സിറ്റി പ്രൊജക്റ്റിന്റെ ഭാഗമായുള്ള കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പദ്ധതിയിലാണ് സിസിടിവികള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം 23 കോടി രൂപ ചിലവിലാണ് പൂര്‍ത്തീകരിച്ചത്. 32 കോടി രൂപയാണ് രണ്ടാം ഘട്ടത്തില്‍ ചിലവ് കണക്കാക്കുന്നത്. ഇതില്‍ പ്രധാന ഭാഗം സിസിടിവി കാമറകളാണ്. ആദ്യ ഘട്ടത്തില്‍ ചൈനീസ് ഉപകരണങ്ങള്‍ സ്ഥാപിച്ചത് ശ്രദ്ധിക്കാതെ പോയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉയര്‍ന്ന കമീഷന്‍ ഉന്നമിട്ടാണ് ചൈന ഉല്പന്നങ്ങളുടെ പിന്നാലെ പോവുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Controversy, Politics, Political-News, MCC accused of installing CCTV cameras of globally-banned company.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia