city-gold-ad-for-blogger

Body found | കാർ കടലിൽ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

/ സൂപ്പി വാണിമേൽ

മംഗ്‌ളുറു: (www.kasargodvartha.com)
ഈമാസം രണ്ടിന് രാത്രി കാര്‍ കടലില്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റോഷന്‍ ആചാര്യയുടെ (24) മൃതദേഹമാണ് ട്രാസി ഹൊസകോട്ടിന് സമീപം കണ്ടെത്തിയത്.

വീരാജ് ആചാര്യയും ബന്ധുക്കളായ കാര്‍തിക്, റോഷന്‍ ആചാര്യ, സന്ദേശ് എന്നിവര്‍ കുന്താപൂരില്‍ നിന്ന് കുംതയിലേക്ക് കാറില്‍ പോവുകയായിരുന്നു. ഇവരുടെ കാര്‍ മറവന്തേ വരാഹ് മഹാരാജ ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിടുകയും കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് അറബിക്കടലിലേക്ക് പതിക്കുകയുമായിരുന്നു.

 
Body found | കാർ കടലിൽ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



കാര്‍തിക് ആചാര്യയ്ക്കും സന്ദേശിനും അപകടത്തില്‍ പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറോടിച്ചിരുന്ന വീരാജ് ആചാര്യ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. റോഷന്‍ ആചാര്യയെ കടലില്‍ കാണാതായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Keywords:  Mangalore, Karnataka, News, Youth, Dead Body, Car, Temple, Maravanthe car accident: Body of missing youth found.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia