city-gold-ad-for-blogger

Accident | ബെല്‍ത്തങ്ങാടിയില്‍ 2 യുവാക്കള്‍ വാഹന അപകടങ്ങളില്‍ മരിച്ചു

മംഗ്‌ളൂറു: (www.kasargodvartha.com) ബെല്‍ത്തങ്ങാടിയിലുണ്ടായ രണ്ട് വാഹന അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി വൈകി ബെല്‍ത്തങ്ങാടി മുണ്ടാജെ ദുര്‍ഗപരമേശ്വരി ക്ഷേത്രം പരിസരത്ത് ബൈക്ക് മറിഞ്ഞ് അണിയൂര്‍ സ്വദേശി പ്രദീപ് ഗൗഢ (22) മരിച്ചു. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉജ്‌റെയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂറിലേക്ക് കൊണ്ടുവരുംവഴിയാണ് മരണം സംഭവിച്ചത്.

ബെല്‍ത്തങ്ങാടി പറങ്കിയില്‍ ബൈകും ഓടോറിക്ഷയും കൂട്ടിയിടിച്ച് ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ ബൈക് യാത്രികനായ യുവാവ് കൊല്ലപ്പെട്ടു. പറങ്കിയിലെ വസന്ത് നായ്കിന്റെ മകന്‍ ശിവപ്രസാദ് (19) ആണ് അപകടത്തില്‍പെട്ടത്. മടന്ത്യാര്‍ സേക്രഡ് ഹാര്‍ട് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഗുരുതരനിലയില്‍ മംഗ്‌ളൂറു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിക്കുകയായിരുന്നു.

Accident | ബെല്‍ത്തങ്ങാടിയില്‍ 2 യുവാക്കള്‍ വാഹന അപകടങ്ങളില്‍ മരിച്ചു

Keywords: News, Mangalore, National, Top-Headlines, Accident, Death, Treatment, hospital, Mangaluru: Two men died in road accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia