city-gold-ad-for-blogger

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കെതിരെ കൊലപാതക ശ്രമം; അക്രമത്തിനിരയായ പെണ്‍കുട്ടിയുടെയും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെയും നില ഗുരുതരം

മംഗളൂരു: (www.kasargodvartha.com 29.06.2019) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കഴുത്തു മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. ദേര്‍ളകട്ട ബാഗാംബിലയിലെ ദീക്ഷ എന്ന പെണ്‍കുട്ടിയെയാണ് ശക്തിനഗറിലെ രാമശക്തി മിഷന് സമീപം സുശാന്ത് ആക്രമിച്ചത്. രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കര്‍ക്കലയിലെ ഒരു സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കെഎസ്ഇഎംഎ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമം നടത്തിയത്. സ്‌കൂട്ടറില്‍ പിന്നില്‍ നിന്ന് വന്ന സുശാന്ത് പെട്ടെന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ സുശാന്തിനെ തടയാന്‍ ശ്രമിച്ചങ്കെിലും നടന്നില്ല.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കെതിരെ കൊലപാതക ശ്രമം; അക്രമത്തിനിരയായ പെണ്‍കുട്ടിയുടെയും തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെയും നില ഗുരുതരം

വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് പിന്നിലുള്ള റോഡില്‍ വീഴുകയായിരുന്നു. വിറകും മരക്കഷണങ്ങളും എടുത്ത് ചിലര്‍ പെണ്‍കുട്ടിയെ യുവാവില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിരവധി തവണ സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. സുശാന്ത് ദീക്ഷയെ 12 തവണയില്‍ കൂടുതല്‍ കുത്തിയെന്നാണ് പറയപ്പെടുന്നത്.


നാട്ടുകാരുടെ സഹായത്തോടെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെയും സുശാന്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഉടനടി ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാമ റാവു, ഉല്ലാല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഗോപികൃഷ്ണന്‍, കോനജെ സ്‌റ്റേഷന്‍ ഓഫീസര്‍ രവീഷ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.

സുശാന്തിന് ആറുവര്‍ഷമായി ദീക്ഷയെ അറിയാമെന്നും നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദീക്ഷാ സുശാന്തില്‍ നിന്ന് കുറച്ച് കാലമായി അകലം പാലിക്കുന്നുണ്ടായിരുന്നു. കാര്‍ക്കലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സില്‍ ചേര്‍ന്ന ശേഷം സുശാന്ത് കാര്‍ക്കലയിലെ കോളേജിന് സമീപം വന്ന് ഉപദ്രവിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അവിടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉള്ളാല്‍ പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുജനങ്ങള്‍ പകര്‍ത്തിയ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Murder, Murder-attempt, case, Mangalore, news, National, Crime, Police, hospital, Top-Headlines,  Mangaluru: Stabbing of girl, suicide attempt at Deralakatte
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia