city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Notice Issued | 3 ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്ക് മംഗളൂറു വര്‍ഗീയതാ വിരുദ്ധ സ്‌ക്വാഡിന്റെ നോടീസ്; 60 പേര്‍ പൊലീസ് നിരീക്ഷണത്തില്‍

മംഗളൂറു: (www.kasargodvartha.com) ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയുടെ നിര്‍ദേശപ്രകാരം മംഗളൂറില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീയതാ വിരുദ്ധ പ്രത്യേക പൊലീസ് സ്‌ക്വാഡ് മൂന്ന് ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്ക് നോടീസ് അയച്ചു. മൂവരും മംഗളൂറു പൊലീസ് ഡെപ്യൂടി കമീഷനര്‍ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച് 26ന് മംഗളൂറു നഗരത്തില്‍ മറോളിയില്‍ സംഘടിപ്പിച്ച ഹോളി ആഘോഷം അക്രമിച്ച് അലങ്കോലപ്പെടുത്തിയെന്ന സംഭവത്തിന് നേതൃത്വം നല്‍കിയ ഗണേഷ്, ജയപ്രകാശ്, ബാല്‍ചന്ദര്‍ എന്നിവര്‍ക്കാണ് നോടീസ്. 

പൊലീസ് പറയുന്നത്: യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു എന്നാരോപിച്ചായിരുന്നു രംഗ് ദെ ബര്‍സ എന്ന് പേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറി ബജ്‌റംഗ്ദള്‍ അക്രമം നടത്തിയത്. ഡിജെ പാര്‍ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങളും, ഹോളിയില്‍ വിതറാന്‍ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചിരുന്നു. സംഘാടകരായ യുവാക്കളെ മര്‍ദിക്കുകയും ചെയ്തു.അക്രമത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ തുടരാനാവാതെ പങ്കെടുക്കാന്‍ എത്തിയവര്‍ തിരിച്ചു പോവുകയായിരുന്നു.

Notice Issued | 3 ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്ക് മംഗളൂറു വര്‍ഗീയതാ വിരുദ്ധ സ്‌ക്വാഡിന്റെ നോടീസ്; 60 പേര്‍ പൊലീസ് നിരീക്ഷണത്തില്‍

അതേസമയം ഹോളി അക്രമത്തില്‍ നോടീസ് അയച്ച മൂന്നു പേര്‍ക്കും അക്രമത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് മംഗളൂറു സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു. ഈ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന 60 സദാചാര ഗുണ്ടകള്‍ പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.

Keywords: Mangaluru, News, National, Top-Headlone, Mangalore, Police, Bajrang Dal, Leaders, Mangaluru: Special police squad issued notices to three Bajrang Dal leaders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia