Arrested | ഫാസിൽ വധക്കേസിൽ ആദ്യ അറസ്റ്റ്; 'പിടിയിലായത് അക്രമികൾ സഞ്ചരിച്ച കാറിന്റെ ഉടമ'
Jul 31, 2022, 13:38 IST
മംഗ്ളുറു: (www.kasargodvartha.com) സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്. അക്രമികൾ എത്തിയ കാറിന്റെ ഉടമ അജിത് ആണ് അറസ്റ്റിലായതെന്ന് എഡിജിപി (ക്രമസമാധാനം) അലോക് മോഹൻ അറിയിച്ചു. ഇയാളുടെ പങ്ക് അറിയുന്നതിനായി ചോദ്യം ചെയ്തുവരികയാണ്. വെള്ള നിറത്തിലുള്ള ഹ്യുൻഡായ് കാറാണ് ഫാസിലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കാർ തിരിച്ചറിഞ്ഞത്.
'സിസിടിവി ക്യാമറകളുടെയും മറ്റ് സൂചനകളുടെയും അടിസ്ഥാനത്തിൽ ഒരേ കംപനിയുടെയും നിറത്തിലുമുള്ള എട്ട് കാറുകൾ കണ്ടെത്തി. കാറുകളുടെ ഉടമകളെ ചോദ്യം ചെയ്തു. ഇതിൽ കേസിലെ പ്രതികളിലൊരാൾക്ക് കാർ നൽകിയ ഉടമയെക്കുറിച്ച് ഞങ്ങൾക്ക് മനസിലായി. കൂടുതൽ അന്വേഷണത്തിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. കാർ ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കും', സിറ്റി പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ പ്രതികളെ കുറിച്ച് അന്വേഷണത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കമീഷണർ ശനിയാഴ്ച പറഞ്ഞിരുന്നു. ജൂലൈ 28ന് മംഗ്ളുറു സൂറത് കലിൽ വെച്ചാണ് ഫാസിൽ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന മൂന്നാമത്തെ കൊലപാതകമായിരുന്നു ഇത്.
Keywords: Mangalore, Karnataka, News, Top-Headlines, Vehicles, Investigation, Police, Murder-case, Murder, Arrest, Mangaluru police make first arrest in Mohammed Fazil murder. < !- START disable copy paste -->
Keywords: Mangalore, Karnataka, News, Top-Headlines, Vehicles, Investigation, Police, Murder-case, Murder, Arrest, Mangaluru police make first arrest in Mohammed Fazil murder. < !- START disable copy paste -->







