Banner | സ്പീകര്‍ യു ടി ഖാദറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ബോര്‍ഡുകള്‍ കേടുവരുത്തി
Jun 18, 2023, 10:32 IST
മംഗളൂറു: (www.kasargodvartha.com) നിയമസഭ സ്പീകര്‍ യു ടി ഖാദറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മംഗളൂറു മണ്ഡലത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും സാമൂഹിക വിരുദ്ധര്‍ കേടുവരുത്തി. തൊക്കോട്ട് മേല്‍പ്പാലം പരിസരം മുതല്‍ അബ്ബക്ക സര്‍ക്ള്‍ വരെയുള്ളവ കേടുവരുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി വൈകി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബോര്‍ഡുകള്‍ കീറുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഉള്ളാള്‍ പൊലീസ് അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന അനുമതിയില്ലാതെയാണ് ഇവ സ്ഥാപിച്ചത്.
Keywords: Mangalore, News, National, Banner, Mangaluru: Miscreants vandalise banners congratulating MLA U T Khader.







