city-gold-ad-for-blogger

Murder | ദക്ഷിണ കര്‍ണാടകയില്‍ മൂന്നാമത്തെ കൊലപാതകം; സൂറത്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു

മംഗ്ലൂറു: (www.kasargodvartha.com) ദക്ഷിണ കര്‍ണാടകയില്‍ മൂന്നാമത്തെ കൊലപാതകം അരങ്ങേറി. സൂറത് കലില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി. മംഗ്ലൂര്‍ ചേര്‍കളയിലെ ഫാസിലാ (28)ണ് മരിച്ചത്.
                
Murder | ദക്ഷിണ കര്‍ണാടകയില്‍ മൂന്നാമത്തെ കൊലപാതകം; സൂറത്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു

സൂരത് കലിലെ ടെക്‌സ്‌റ്റൈല്‍സിന്റെ പുറത്തു കാത്തു നിന്ന അക്രമികള്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഷോപില്‍ നിന്നും ഇറങ്ങുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


ഒരാഴ്ചയ്ക്കിടെ ദക്ഷിണ കര്‍ണാടകയില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. സുള്ള്യയില്‍ യുവമോര്‍ച നേതാവ് പ്രവീണും, 19 കാരനായ മുഹമ്മദ് മസ്ഊദുമാണ് നേരത്തെ കൊല്ലപ്പെട്ടത്.

വെളുത്ത ഹ്യൂൻഡായ് കാറിലെത്തിയ നാലംഗ സംഘമാണ് മങ്കി ക്യാപ് ധരിച്ച് കടയ്ക്ക് മുന്നിലിട്ട് യുവാവിനെ ക്രൂരമായി വെട്ടി കൊന്നത്. നിരവധി പേർ നോക്കിനിൽക്കെയാണ് കൊലപാതകം.

Keywords: News, National, Karnataka, Top-Headlines, Crime, Murder, Assault, Killed, Mangalore, Investigation, Mangaluru: Four miscreants stab youth to death in Surathkal right amid CM's visit.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia