city-gold-ad-for-blogger

മംഗളൂരുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു, നിരോധനാജ്ഞ തുടരും

മംഗളൂരു: (www.kasaragodvartha.com 23.12.2019) 18 മുതല്‍ മംഗളൂരു പോലീസ് കമ്മിഷണറേറ്റ് പരിധിയില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. നേരത്തെ ഞായറാഴ്ച അര്‍ധരാത്രി 12 വരെ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ആറുമണിക്കൂര്‍ കൂടി നീട്ടി തിങ്കളാഴ്ച രാവിലെ ആറ് മണിയാടെയയാണ് അവസാനിപ്പിച്ചത്. അതേസമയം നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. പി എസ് ഹര്‍ഷ അറിയിച്ചു.

ഡിസംബര്‍ 23ന് രാവിലെ ആറ് മുതല്‍ ഡിസംബര്‍ 24ന് രാവിലെ ആറ് വരെ സെക്ഷന്‍ 144 പ്രകാരമുള്ള വിലക്ക് തുടരുമെന്ന് പോലീസ് കമ്മീഷണര്‍ ഡോ. പി എസ് ഹര്‍ഷ ട്വീറ്റ് ചെയ്തു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ നേരത്തെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളൊന്നും കടത്തിവിട്ടിരുന്നില്ല. ചരക്ക് ലോറികളെല്ലാം തലപ്പാടിയില്‍ പിടിച്ചിട്ടതിനാല്‍ ചരക്കുഗതാഗതം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച പകല്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു.

144 നിലനില്‍ക്കുന്നതിനാല്‍ റാലികളും പ്രതിഷേധങ്ങളും അനുവദനീയമല്ല. അഞ്ചിലധികം ആളുകള്‍ പൊതുസ്ഥലങ്ങളില്‍ സംഘടിക്കരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്‌കൂളുകള്‍, കോളജുകള്‍, ബാങ്കുകള്‍, ഓഫീസുകള്‍ എന്നിവ ഞായറാഴ്ച അടച്ചതോടെ നഗരത്തില്‍ വാഹന ഗതാഗതം കുറവായിരുന്നു. അതേസമയം കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയതിനാല്‍ ഞായറാഴ്ച ആളുകള്‍ പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങാന്‍ ചന്തകളും മറ്റും എത്തി.

മംഗളൂരുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു, നിരോധനാജ്ഞ തുടരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, Kerala, news, Karnataka, Protest, Mangaluru: Curfew to end on Dec 23 at 6 am, Sec 144 to continue  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia