Expenses | മംഗ്ളുറു സ്ഫോടനം: ഓടോറിക്ഷ ഡ്രൈവറുടെ ചികിത്സ ചിലവ് കർണാടക സർകാർ വഹിക്കും
Dec 22, 2022, 14:43 IST
മംഗ്ളുറു: (www.kasargodvartha.com) കഴിഞ്ഞ നവംബർ 19ന് മംഗ്ളൂറിൽ കുകർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരുക്കേറ്റ, ഓടോറിക്ഷയുടെ ഡ്രൈവർ പുരുഷോത്തമ പൂജാരിയുടെ (52) തുടർ ചികിത്സ ചിലവുകൾ സർകാർ നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
മകളുടെ ഇഎസ്ഐ ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇതുവരെ വഹിച്ചത്. ആഭ്യന്തര മന്ത്രി അറഗ രാജേന്ദ്ര നേരത്തെ പുരുഷോത്തമയെ ആശുപത്രിയിൽ സന്ദർശിച്ച് അരലക്ഷം രൂപ ഭാര്യക്ക് കൈമാറിയിരുന്നു.
ഓടോറിക്ഷയിൽ യാത്രക്കാരനായിരുന്ന മുഹമ്മദ് ശാരിഖിനെ (24) മംഗ്ളുറു ആശുപത്രിയിൽ നിന്ന് അധികൃതർ കഴിഞ്ഞ ദിവസം ബെംഗളൂറു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓടോറിക്ഷയിലെ കുകർ സ്ഫോടനവുമായി ബന്ധപ്പെട്ട് ശാരിഖിനെതിരെ ചുമത്തിയ കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്.

Keywords: Mangaluru blast: Karnataka govt to bear hospital expenses of injured auto driver, Karnataka,Mangalore,news,Top-Headlines,Latest-News,Government,bomb,Auto-rickshaw,Treatment,Hospital.