city-gold-ad-for-blogger

ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവതിക്ക് ബസ് കയറി ദാരുണാന്ത്യം

A woman died in a road accident in Mangaluru.
Photo: Special Arrangement

● ദുമ്മല്ലി തണ്ട സ്വദേശി കവിതയാണ് മരിച്ചത്.
● കവിതയുടെ സഹോദരനും ഇതേ ബൈക്കിലുണ്ടായിരുന്നു.
● ശിവമോഗ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● മോട്ടോർ സൈക്കിളിൽ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു യുവതി.

മംഗളൂരു: (KasargodVartha) ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ പഞ്ചസാര ഫാക്ടറിക്ക് സമീപം തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. ദുമ്മല്ലി തണ്ട സ്വദേശിനിയായ കവിതയാണ് (27) മരിച്ചത്. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയും സഹോദരനും സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് നേർക്കുനേർ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിച്ചതിൻ്റെ ആഘാതത്തിൽ കവിതയും സഹോദരനും റോഡിലേക്ക് തെറിച്ചു വീണു. അതിനിടെ, അവരുടെ ബൈക്കിന് പിന്നാലെ വന്ന ഒരു സ്വകാര്യ ബസ് കവിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹോദരൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

തുടർന്ന്, ശിവമോഗ (ഈസ്റ്റ് ഡിവിഷൻ) ട്രാഫിക് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് കേസെടുത്തു.

Article Summary: A woman died in a road accident in Mangaluru.

#RoadAccident #Mangaluru #BikeAccident #KeralaNews #TragicDeath #RoadSafety



 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia