Complaint | മംഗ്ളുറു വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന കേസിലെ പ്രതി ജയിലിൽ ടിവി തകർത്തതായി പൊലീസ് ഉദ്യോഗസ്ഥരുടെ പരാതി
Jun 2, 2023, 15:02 IST
മംഗ്ളുറു: (www.kasargodvartha.com) തടവ് ശിക്ഷ അനുഭവിക്കുന്ന, മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചു എന്ന കേസിലെ പ്രതി ഉഡുപി ജില്ലയിലെ ആദിത്യ റാവു ഷിവമോഗ്ഗ ജയിലിൽ നടത്തിയ അക്രമത്തിൽ ടെലിവിഷനും അനുബന്ധ സാമഗ്രികളും തകർന്നതായി പൊലീസ് പറഞ്ഞു. മംഗ്ളുറു ജില്ല അഡീഷണൽ മജിസ്റ്റ്രേറ്റ് കോടതി വിധിച്ച 20 വർഷം തടവ് അനുഭവിക്കുകയാണ് റാവു.
'വീഡിയോ കോൺഫറൻസിംഗ് വിഭാഗത്തിൽ ചെന്ന് തനിക്കെതിരെ എന്തെങ്കിലും അന്വേഷിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. ജീവനക്കാർ രേഖകൾ പരിശോധിച്ച് ഒന്നും ഇല്ലെന്ന് അറിയിച്ചപ്പോൾ തിരിച്ചു പോയി. എന്നാൽ പൊടുന്നനെ മടങ്ങി വന്ന് കൈയിൽ കരുതിയ കല്ലുകൊണ്ട് വീഡിയോ കോൺഫറൻസ് വിഭാഗത്തിലെ ടിവി ഇടിച്ചു കേടുവരുത്തുകയായിരുന്നു', ഷിവമോഗ്ഗ സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് തുംഗ നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിൽ പറഞ്ഞു.
വീഡിയോ കോൺഫറൻസിംഗ് വിഭാഗത്തിലെ ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ കുതറി മറ്റൊരു ടിവിയും തകർത്തു. കൂടുതൽ ജീവനക്കാർ എത്തി കീഴ് പ്പെടുത്തി ജയിലർക്ക് കൈമാറുകയാണ് ചെയ്തതെന്നും പരാതിയിൽ പറഞ്ഞു. 2020 ജനുവരി 20ന് മംഗ്ളുറു വിമാനത്താവളത്തിൽ ബോബ് വെച്ചുവെന്നാണ് കേസ്. ഓടോറിക്ഷയിൽ വിമാനത്താവളത്തിൽ വന്നിറങ്ങി ബോംബ് അടക്കം ചെയ്ത ലാപ്ടോപ് ബാഗ് എയർഇൻഡ്യ ഓഫീസിന് മുന്നിൽ വെച്ച് കടന്നുകളയുകയായിരുന്നു എന്നാണ് കേസ്. അടുത്ത ദിവസം റാവു ബെംഗ്ളൂറിൽ ഡിജിപി നീലമണി രാജു മുമ്പാകെ ഹാജരാവുകയും ചെയ്തു.
യുഎപിഎ, സ്ഫോടക വസ്തു വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് 700 പേജ് കുറ്റപത്രമാണ് കോടതിയിൽ സമർപിച്ചത്. റാവു വെച്ച ബാഗിൽ ബോബാണെന്ന സൂചന വിമാനത്താവളം സുരക്ഷാ വിഭാഗത്തിന് ഉണ്ടായിരുന്നില്ല. വ്യവസായ സുരക്ഷാ സേനയുടെ (CISF) നായ ലിനയായിരുന്നു മണം പിടിച്ച് ബോംബ് കണ്ടെത്തിയത്. വൻ സ്ഫോടനം സൃഷ്ടിക്കുമായിരുന്ന ബോംബ് വിമാനത്തിന് പുറത്ത് കിലോമീറ്ററുകൾ അകലെ മൈതാനത്ത് നിർവീര്യമാക്കിയതോടെ വലിയ ദുരന്തം ഒഴിഞ്ഞുപോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ വൃക്കരോഗത്തെത്തുടർന്ന് വിടവാങ്ങും വരെ ലിന ജനങ്ങളുടേയും വിമാനത്താവളം അധികൃതരുടേയും അരുമയായിരുന്നു.
Keywords: News, National, Mangalore, Crime, Autorikshaw, Bomb, Police, Court, Mangaluru airport bomb case accused smashes TVs in prison.
< !- START disable copy paste -->

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.