Found Dead | യുവതി മരിച്ച നിലയില്‍; പ്രണയനൈരാശ്യ ആത്മഹത്യയെന്ന് പൊലീസ്
Jul 7, 2023, 08:13 IST
മംഗളൂറു: (www.kasargodvartha.com) നഗരത്തില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ യുവതിയെ പജീര്‍ ഗ്രാമത്തിലെ വാടക ക്വാര്‍ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിക പൂജാരിയാണ്(21) മരിച്ചത്.
വ്യാഴാഴ്ച ജോലി കഴിഞ്ഞ് അഡപ്പ റസിഡന്‍സിയില്‍ എത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്ന് കൊണാജെ പൊലീസ് പറഞ്ഞു.
പ്രണയനൈരാശ്യ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. മാതാവിനും മൂത്ത സഹോദരനും ഒപ്പമായിരുന്നു താമസം. ഇഷ്ടപ്പെടുന്ന യുവാവ് തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത പ്രയാസം യുവതി അടുത്ത കൂട്ടുകാരികളോട് പറഞ്ഞിരുന്നുവത്രെ.
Keywords: Mangalore, News, National, Death, Woman, Found Dead, Top-Headlines, Police, Mangalore: Young woman found dead.