Found Dead | തല ഉടലില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം
മംഗളൂറു: (www.kasargodvartha.com) യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹറുഗേരിയിലെ അക്ബര്‍ ശബ്ബിറ ജമദര്‍ (21) ആണ് മരിച്ചത്. റൈബാഗ് താലൂകില്‍ ബെസ്റ്റവാഡ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച (18.09.2023) വൈകുന്നേരം കാട്ടിലാണ് തല ഉടലില്‍ നിന്ന് വെട്ടിമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒറ്റ വെട്ടില്‍ തല ഛേദിക്കാന്‍ കഴിഞ്ഞ മൂര്‍ച്ചയേറിയ ആയുധമാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വനമേഖലയില്‍ പോയ നാട്ടുകാര്‍ മൃതദേഹം കണ്ട് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മഹന്തേഷ് സോമലിംഗയെ(24) പൊലീസ് കേസെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Keywords: Mangalore, News, National, Top-Headlines, Crime, Mangalore: Young man's dead body found.