Protest against hijab | ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനെതിരെ മംഗ്ളുറു സർവകലാശാലയിൽ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു; കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുസ്ലിം വിദ്യാർഥിനികൾ
May 26, 2022, 21:03 IST
മംഗ്ളുറു: (www.kasargodvartha.com) വീണ്ടും കർണാടകയിൽ ഹിജാബ് വിരുദ്ധ സമരം. മംഗ്ളുറു സർവകലാശാലയിലെ മുസ്ലീം വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിൽ എത്തിയതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ ക്ലാസ് ബഹിഷ്കരിച്ച് യൂനിവേഴ്സിറ്റി ക്യാംപസിന് മുന്നിൽ സമരം ആരംഭിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ക്ലാസുകളിലൊന്നും പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. എബിവിപിയോട് അനുഭവമുള്ളവരാണ് സമരം നടത്തുന്ന വിദ്യാർഥികളെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു.
കർണാടക ഹൈകോടതിയുടെ ഹിജാബ് നിരോധന ഉത്തരവ് സർവകലാശാലാ അധികൃതർ നടപ്പാക്കിയില്ലെന്നും മുസ്ലീം വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്യണമെന്നും സമരക്കാർ പറഞ്ഞു. 40 ലധികം മുസ്ലീം വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുത്തതായി ഇവർ ആരോപിച്ചു. 'കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി, പക്ഷേ, അവർ ഹിജാബ് ധരിക്കുന്നത് തുടരുന്നു, ഞങ്ങളുടെ കോളജിൽ നിയമം നടപ്പാക്കിയിട്ടില്ല. അധികാരികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ച് ഹിജാബ് ധരിക്കരുതെന്ന് അറിയിച്ചു. പക്ഷേ, ഒരു നിയമവും പാലിച്ചില്ല', ഒന്നാം വർഷ സർവകലാശാല വിദ്യാർഥി വിനയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഹിജാബ് ധരിച്ച ഈ മുസ്ലീം വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്യണം എന്നതാണ് ഞങ്ങളുടെ ആവശ്യം. കോടതി ഉത്തരവിനെതിരെ സംസാരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂനിയൻ നേതാവിനെ നീക്കം ചെയ്യാനും ഞങ്ങൾ അധികാരികളോട് അഭ്യർഥിക്കുന്നു', മറ്റൊരു വിദ്യാർഥി കൂട്ടിച്ചേർത്തു.
അതേസമയം, ബിരുദതലത്തിലുള്ള വിദ്യാർഥികൾക്കുള്ള യൂനിഫോം പരാമർശിക്കാത്തതിനാൽ ഹൈകോടതിയുടെ ഉത്തരവ് തെറ്റായി വായിക്കുകയും തെറ്റായി ഉദ്ധരിക്കുകയും ചെയ്യുകയാണെന്ന് ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ വിദ്യാർഥിനികൾ ആരോപിച്ചു. 'ഉത്തരവ് വന്നപ്പോഴും അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. കോളജ് പ്രോസ്പെക്റ്റസിലും നമുക്ക് ഇഷ്ടമുള്ളത് ധരിക്കാം എന്ന് പറയുന്നുണ്ട്. എന്തിനാണ് അവർ വീണ്ടും ഈ വിഷയം ഉന്നയിക്കുന്നത്? ഇന്ന് ഞങ്ങളെ ക്ലാസിൽ പോകാനോ അകത്ത് ഇരിക്കാനോ പോലും അനുവദിക്കുന്നില്ല', വിദ്യാർഥിനിയായ ഫാത്വിമ ശാസ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിജാബ് ധരിച്ച വിദ്യാർഥിനികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പെൺകുട്ടികൾ സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, അനുമതി നിഷേധിക്കപ്പെട്ടതിനാൽ ഡെപ്യൂടി കമീഷനറെ സമീപിച്ചിരിക്കുകയാണ്.
Keywords: Mangalore, Karnataka, News, Video, College, University, Students, Protest, Controversy, Class, Ladies-dress, Mangalore University college students protest against wearing hijab in classrooms. < !- START disable copy paste -->

Students belonging to the Hindu community protest against female students who wore hijab to the classroom in Mangaluru University. The protesters allege that HC order has been violated and are also demanding action against students who wore Hijab to classrooms. @TheQuint pic.twitter.com/gTs7xBaQLS
— Ananth Shreyas (@ananthshreyas) May 26, 2022
Muslim female students of Mangalore University protest in front of DC's office & request him to allow them to wear hijab in classroom. The Muslim students have also alleged that they are victim to nasty comments, social exclusion and teasing by students of other faith. @TheQuint https://t.co/ZO4zZ5zNtu pic.twitter.com/xILLuXgKF6