മയക്കുമരുന്ന് വിപണന മുഖ്യകണ്ണിയെ മംഗളൂറു പൊലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തു
Sep 29, 2020, 21:54 IST
മംഗളൂറു: (www.kasargodvartha.com 29.09.2020) കർണ്ണാടകയിൽ മയക്കുമരുന്നുകൽ എത്തിക്കുന്ന കണ്ണികളിൽ മുഖ്യനെ മംഗളൂറു സെൻട്രൽ ക്രൈം പൊലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തു. ഷാൻ നവാസ് എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് ഗോവ വഴി മംഗളൂറുവിൽ മയക്കുമരുന്ന് എത്തിക്കുന്നത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
ഇതിനകം അറസ്റ്റിലായ മുഹമ്മദ് ശക്കീറിന് നവാസ് നൽകുന്ന മയക്കു മരുന്ന് തരുൺ രാജ് മുഖേനയാണ് മംഗളൂറുവിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്യുന്നത്. തരുൺ രാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലഹരി ലോബിയുടെ മുംബൈ വേരുകൾ നർത്തകനും കൊറിയോഗ്രാഫറുമായ അമർ ഷെട്ടിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പൊലീസിന് അറിവ് ലഭിച്ചിരുന്നു. മുംബൈയിൽ നിന്നാണ് ലഹരി ഉപയോഗം ശീലമായതെന്ന് പറഞ്ഞ ഷെട്ടി മംഗളൂറുവിൽ തിരിച്ചെത്തിയപ്പോൾ ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ മയക്കുമരുന്ന് വിപണനത്തിൽ കണ്ണിയായെന്നും വെളിപ്പെടുത്തിയിരുന്നു.
മംഗളൂറുവിൽ നിരോധിത ലഹരി വസ്തു എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അയാൾ അറസ്റ്റിലായത്. സീരിയൽ നടിയും ചാനൽ അവതാരകയുമായ അനുശ്രീക്ക് താനുമായും അമർ ഷെട്ടിയുമായും ബന്ധമുണ്ടെന്ന തരുൺ രാജിന്റെ മൊഴിയെത്തുടർന്ന് അവരേയും അന്വേഷണ സംഘം പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പണമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ നടിയെ ഡെപ്യൂട്ടി കമ്മീഷണർ വിനയ് ഗൗൺകറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്നര മണിക്കൂറാണ് ചോദ്യം ചെയ്തത്.
കിഷോർ അമർ ഷെട്ടിയേയും സുഹൃത്ത് തരുൺ രാജിനേയും 12 വർഷമായി അറിയാം എന്നാണ് അവർ മൊഴി നൽകിയത്. കൊറിയോഗ്രാഫർമാർ എന്ന നിലയിലുള്ളതാണത്. മറിച്ച് മയക്കുമരുന്നുമായി തനിക്ക് ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു. കിഷോർ അമർ ഷെട്ടി, തരുൺ രാജ്, മറ്റൊരു പ്രതി അഖീൽ നൗഷീദ് എന്നിവർ അടുത്ത മാസം ഒമ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതിനിടെ കർണ്ണാടകയിലെ സാമ്പത്തിക-ലഹരി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന സൈബർ പൊലീസ് നാല് മലയാളികൾ അടങ്ങുന്ന സംഘത്തെ 83 കിലോഗ്രാം കഞ്ചാവുമായി മൈസൂറു-ഊട്ടി ദേശീയ പാതയിൽ മണ്ടക്കള്ളിയിൽ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് ബംഗളൂറു-മൈസൂറു വഴി ചരക്ക് വാഹനത്തിൽ ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു.
Keywords: Karnataka, News, Kerala, Ganja, Police, Seized, Crime, Arrest, Top-Headlines, Mumbai, Mangalore, Mangalore police have arrested a drug lord in Mumbai.
< !- START disable copy paste -->