city-gold-ad-for-blogger

Drowned | 8 പേരുമായി കടലില്‍ പോയ വള്ളം മുങ്ങി ഒരു മരണം; 2 പേരെ കാണാതായി

മംഗ്‌ളൂറു: (www.kasargodvartha.com) ബൈന്തൂര്‍ മഡികല്‍ ഉപ്പുണ്ടയില്‍ തിങ്കളാഴ്ച വൈകുന്നേരം കടലില്‍ നാടന്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. മീന്‍പിടിത്ത തൊഴിലാളി നാഗേഷ് ഖാര്‍വിയാണ്(41) മരിച്ചത്. സാദ്‌ലി, സതീഷ് എന്നിവരെ കാണാതായി. എട്ടുപേരുമായി കടലില്‍ പോയ വള്ളമാണ് കനത്ത തിരമാലകളില്‍പെട്ട് തകര്‍ന്ന് മുങ്ങിയത്. ഗുരുതരമായി പരുക്കേറ്റ ഖാര്‍വിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റു തൊഴിലാളികള്‍ നീന്തി കരപറ്റി. ബൈന്തൂര്‍ തഹസില്‍ദാര്‍ ശ്രീകാന്ത് ഹെഗ്‌ഡെ, സര്‍ക്ള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കൈകിണി, അഗ്‌നിശമന സേന, കോസ്റ്റ് ഗാര്‍ഡ്, കുന്താപുരം ഫിഷറീസ് അസി. ഡയറക്ടര്‍ സുമലത, ബൈന്തൂര്‍ നാടന്‍ വള്ളം മീന്‍പിടിത്ത തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് ആനന്ദ് ഖാര്‍വി ഉപ്പുണ്ട എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

Drowned | 8 പേരുമായി കടലില്‍ പോയ വള്ളം മുങ്ങി ഒരു മരണം; 2 പേരെ കാണാതായി

Keywords: Mangalore, News, Kerala, Missing, Accident, Mangalore: One died and two missing in boat accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia