Shooting | 'പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തി'; പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആത്മരക്ഷാര്‍ഥം വെടിവച്ചതാണെന്ന് പൊലീസ് സൂപ്രണ്ട്
മംഗളൂരു: (www.kasargodvartha.com) ശിവമോഗ്ഗ ദൊഡ്ഡ ദനന്തിയില്‍ വെടിവയ്പില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈഫുല്ല ഖാന്‍ എന്ന ശാഫിക്കാണ്(36) പരുക്കേറ്റത്. അറസ്റ്റ് നടപടികള്‍ക്ക് വഴങ്ങാതെ പൊലീസിനെ അക്രമിച്ചപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ ആത്മരക്ഷാര്‍ഥം വെടിവച്ചതാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു.
പൊലീസ് പറയുന്നത്: കൊടും കുറ്റവാളിയായ യുവാവിനെ ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ ജയനഗര്‍ എസ്‌ഐ എന്‍ നവീന്റെ നേതൃത്വത്തില്‍ ദൊഡ്ഡ ദനന്തി അയനൂരില്‍ ചെന്നതായിരുന്നു പൊലീസ് സംഘം. നാഗരാജ് എന്ന പൊലീസുകാരനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ആദ്യം ആകാശത്തേക്ക് വെടിവെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണിത്. ശാഫിയെ പൊലീസ് ശിവമോഗ്ഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗരാജന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഫിക്കെതിരെ ശിവമോഗ്ഗ ദൊഡ്ഡപ്പേട്ട പൊലീസ് സ്റ്റേഷനില്‍ മാത്രം 16 കേസുകള്‍ ഉണ്ടെന്ന് ശിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി കെ മിഥുന്‍ കുമാര്‍ പറഞ്ഞു. തുംഗനഗര്‍, ജയനഗര്‍, കുംസി പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കവര്‍ച, മയക്കുമരുന്ന് തുടങ്ങിയവയാണ് കേസുകള്‍.
Keywords: Mangalore, News, National, Shooting, Hospital, Injured, Police, Shooting, Mangalore: Man hospitalized after injury in shooting.