city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food Poisoning | മംഗ്ളുറു ജയിലിൽ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

Mangalore Jail Food Poisoning
Photo: Arranged

● ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
● ചോറും സാമ്പാറും കഴിച്ചതിന് ശേഷമാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
● ഭക്ഷണസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിലെ മംഗ്ളുറു ജയിലിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് 45 തടവുകാരെ മംഗ്ളുറു വെൻലോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. മംഗ്ളുറു സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാൾ വ്യാഴാഴ്ചയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഉച്ചഭക്ഷണത്തിന് നൽകിയ ചോറും സാമ്പാറും കഴിച്ചതിന് ശേഷമാണ് തടവുകാർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കഠിനമായ വയറുവേദന, ഛർദ്ദി, അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയായിരുന്നു. തടവുകാരെ ഉടൻതന്നെ പൊലീസ് വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Mangalore Jail Food Poisoning

മംഗ്ളുറു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ ആശുപത്രിയിലെത്തി തടവുകാരെ സന്ദർശിക്കുകയും ഡോക്ടർമാരുമായി ചർച്ച നടത്തുകയും ചെയ്തു. ഭക്ഷണസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ വിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. ജയിലിൽ 350 തടവുകാരുണ്ടെന്നും  45 പേരെ മാത്രമേ  ബാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Mangalore Jail Food Poisoning

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

45 prisoners in Mangalore jail were hospitalized due to food poisoning. One is in critical condition. They experienced severe stomach pain and vomiting after eating rice and sambar. Food samples have been sent for forensic testing. The police commissioner visited the prisoners and discussed their health with doctors.

#FoodPoisoning #MangaloreJail #PrisonIncident #HealthCrisis #KarnatakaNews #JailNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia