city-gold-ad-for-blogger

Arrested | മയക്കുമരുന്നുമായി 4 മലയാളികള്‍ അറസ്റ്റില്‍; 10 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു

മംഗളൂരു: (www.kasargodvartha.com) നഗരത്തില്‍ രണ്ടിടങ്ങളിലായി മംഗളൂറു സിറ്റി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വി കെ ഇബ്രാഹിം അര്‍ശാദ് (40), എ എന്‍ മുഹമ്മദ് ഹനീഫ് (47), സെയ്ദ് ഫൗജാന്‍ (30), കുഞ്ചത്തൂരിലെ സിറാജുദ്ദീന്‍ അബൂബക്കര്‍ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: പ്രതികളില്‍ ഇബ്രാഹിം ഒഴികെ മറ്റു മൂന്ന് പേരും കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ ചികിത്സക്കും മറ്റുമായി എത്തുന്ന ഫല്‍നീര്‍ ഭാഗത്ത് എംഡിഎംഎ വില്‍പന നടത്തുമ്പോഴാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല്‍ അളവ് തൂക്കം ഉപകരണം, മൊബൈല്‍ ഫോണുകള്‍, 4000 രൂപ, മയക്കുമരുന്ന് കടത്തിയ കാര്‍ എന്നിവ പിടിച്ചെടുത്തു.

Arrested | മയക്കുമരുന്നുമായി 4 മലയാളികള്‍ അറസ്റ്റില്‍; 10 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു

കേസ് മംഗളൂറു നോര്‍ത് പൊലീസിന് കൈമാറി. മംഗളൂറു ജന്‍ക്ഷന്‍ റയില്‍വേ സ്റ്റേഷനടുത്ത് ആലപെയില്‍ മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ഇബ്രാഹിം അറസ്റ്റിലായത്. അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല്‍ അളവ് തൂക്ക യന്ത്രം, മൊബൈല്‍ ഫോണ്‍, 1000 രൂപ എന്നിവ പിടിച്ചെടുത്തു. കേസ് കങ്കനാടി പൊലീസിന് കൈമാറി. ക്രൈംബ്രാഞ്ച് അസി. പൊലീസ് കമീഷനര്‍ പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

Keywords: Mangalore, Malayalies, Drugs, Police, Seized, Accused Arrested, Top-Headlines, Mangalore: Four Malayalies arrested with drugs.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia