city-gold-ad-for-blogger

Investigation | ഓടോറിക്ഷ പൊട്ടിത്തെറി: വാര്‍ത്തകളില്‍ നിറയുന്നത് സ്‌ഫോടനാത്മക ഭാവനയെന്ന് ആക്ഷേപം; പ്രചാരണങ്ങളില്‍ വിശദീകരണവുമായി മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com)
കഴിഞ്ഞാഴ്ച നഗരത്തില്‍ ഓടോറിക്ഷയില്‍ പ്രഷര്‍ കുകര്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് സ്‌ഫോടനാത്മക ഭാവനകളെന്ന് ആക്ഷേപം. പൊലീസ് സേനയിലെ സംഘ്പരിവാര്‍ സേവകരും സമമനസ്‌കരായ മാധ്യമ പ്രവര്‍ത്തകരുമാണ് പിന്നിലെന്നാണ് ആരോപണം. ഇവ അവലംബിച്ച് കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ടുകള്‍ പ്രസിദ്ധീകരിക്കുന്നു.
              
Investigation | ഓടോറിക്ഷ പൊട്ടിത്തെറി: വാര്‍ത്തകളില്‍ നിറയുന്നത് സ്‌ഫോടനാത്മക ഭാവനയെന്ന് ആക്ഷേപം; പ്രചാരണങ്ങളില്‍ വിശദീകരണവുമായി മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍

പൊട്ടിത്തെറിയുണ്ടായ ഓടോറിക്ഷയില്‍ യാത്ര ചെയ്ത മുഹമ്മദ് ശാരിഖ്(24) പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൊഴിയെടുക്കാവുന്ന അവസ്ഥയിലല്ല ഇപ്പോഴും ആരോഗ്യനില. എന്നാല്‍ മംഗ്‌ളൂറിലെ പ്രസിദ്ധമായ കദ്രി ക്ഷേത്രവും സംഘനികേതന ഹോളും തകര്‍ക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്ന് ശാരിഖ് പൊലീസ് ഓഫീസറോട് വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നു.

ഇത് നിഷേധിച്ച മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ പറയുന്നത് ഇങ്ങിനെ: ശാരിഖ് ഇതുവരെ മൊഴിയെടുക്കാനുള്ള അവസ്ഥയില്‍ എത്തിയിട്ടില്ല. പൊലീസ് നിരീക്ഷണത്തിലാണ് ചികിത്സ നടക്കുന്നത്. പൊള്ളലിന്റെ ആഘാതം ആന്തരിക അവയവങ്ങളെ ബാധിച്ചു. അണുബാധ വ്യാപന ആശങ്കയുണ്ട്.
              
Investigation | ഓടോറിക്ഷ പൊട്ടിത്തെറി: വാര്‍ത്തകളില്‍ നിറയുന്നത് സ്‌ഫോടനാത്മക ഭാവനയെന്ന് ആക്ഷേപം; പ്രചാരണങ്ങളില്‍ വിശദീകരണവുമായി മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍

തിരിച്ചറിയാന്‍ ബന്ധുക്കളെ കാണിച്ചു എന്നല്ലാതെ പൊലീസ് ഓഫീസര്‍മാര്‍ ആരും ശാരിഖുമായി ഇതുവരെ സംസാരിച്ചിട്ടില്ല. അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള ഓടോറിക്ഷ ഡ്രൈവര്‍ പുരുഷോത്തം പുജാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്'.

ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ (IRC) എന്ന സംഘടനയുടെ ലറ്റര്‍ പാഡില്‍ പൊലീസിന് വന്നതായി പറയുന്ന കത്തിലാണ് കദ്രി ക്ഷേത്രം തകര്‍ക്കും എന്ന് മുന്നറിയിപ്പ് നല്‍കിയത്. ശാരിഖിന്റെ മുഖം ഉള്‍പെട്ടതാണ് ലെറ്റര്‍ ഹെഡ്.

മംഗളൂറു ഇന്റേണല്‍ സെക്യൂരിറ്റി, ധര്‍മ്മസ്ഥല പൊലീസ് എന്നിവര്‍ ചേര്‍ന്ന് ഞായറാഴ്ച ബെല്‍ത്തങ്ങാടി തോട്ടത്തടി ബെന്ത്രല വനത്തിലേക്ക് നടത്തിയ സാഹസിക യാത്രയുടെ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് ഭഗ്വാണ്‍ സൊനവനെയുടെ വിശദീകരണം വന്നതോടെ കോമഡിയായി. ഈ മാസം 19ന് ഓടോറിക്ഷ സ്‌ഫോടനം നടന്നതിന്റെ തലേന്ന് രാത്രി വനത്തില്‍ സ്‌ഫോടന പരിശീലനം നടന്നു, ശാരിഖ് സാറ്റലൈറ്റ് കോള്‍ ചെയ്തു എന്നീ വിവരങ്ങള്‍ അറിഞ്ഞായിരുന്നു വനയാത്ര.

ആഭ്യന്തര സുരക്ഷാ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ചിതാനന്ദ, ധര്‍മ്മസ്ഥല പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അരിച്ചുപെറുക്കി. മോഹന്‍ ഗൗഢ, ബി ഉമേഷ്, സതീഷ് ബള്ളി, കാര്‍ത്തിക് എന്നീ നാട്ടുകാര്‍ വഴികാട്ടി. അത് സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് പറയുന്നത്: അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രം. കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് അധികൃതര്‍ നല്‍കിയ പടക്കങ്ങള്‍ സ്ഥലവാസികള്‍ പൊട്ടിക്കുന്ന ശബ്ദം ആ മേഖലയില്‍ സാധാരണമാണ്. സാറ്റലൈറ്റ് കോള്‍ പ്രചാരണത്തിനും അടിസ്ഥാനമില്ല'.

ഓടോറിക്ഷയില്‍ പൊട്ടിത്തെറിച്ച പ്രഷര്‍ കുകര്‍ ശാരിഖിന്റെ കൈയില്‍ എപ്പോള്‍ വന്നു എന്ന ചോദ്യം ഇപ്പോഴും ശൂന്യതയിലാണ്. കര്‍ണാടക പൊലീസും വ്യാഴാഴ്ച കേസ് കൈമാറിക്കിട്ടിയ എന്‍ഐഎയും ഇക്കാര്യത്തില്‍ അന്വേഷണത്തിലാണ്. മൈസൂറു മെടഗള്ളി ലോകനായകനഗറിലെ ഒറ്റ മുറി വാടക വീട്ടിലായിരുന്നു മുഹമ്മദ് ശാരിഖ് താമസം. യാത്രകള്‍ക്ക് മൊബൈല്‍ ആപ് ഉപയോഗിച്ച് വാഹനങ്ങള്‍ വിളിക്കുന്നതാണ് രീതി. ഈ വീട് സീല്‍ ചെയ്ത് പൊലീസ് കാവലിലാണ്.

മംഗളൂറു സ്‌ഫോടനം നടന്നതിന്റെ തലേന്ന് ശാരിഖ് മൈസൂറു കെഎസ്ആര്‍ടിസി സബ് അര്‍ബന്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതും ഡാല്‍വോയ് സ്‌കൂളിനടുത്ത് നിന്ന് വാഹനം കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടതാണ്. കെഎസ്ആര്‍ടിസി ബസില്‍ മടിക്കേരി, സുള്ള്യ, പുത്തൂര്‍ വഴിയാണ് മംഗളൂരുവില്‍ എത്തിയത്. ഇതിനിടയില്‍ ആരാണ്, എവിടെ നിന്നാണ് പ്രഷര്‍ കുകര്‍ ഏല്പിച്ചത് എന്നാണ് കണ്ടെത്തേണ്ടത്.

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Investigation, Crime, Police, Mangalore Blast, Mangalore Blast Case Details.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia