city-gold-ad-for-blogger

Attack | 'യുവാക്കളും യുവതികളും ഇടകലരുന്നു'; മംഗ്‌ളൂറില്‍ ഹോളി ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ അക്രമമെന്ന് പരാതി

മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ മറോളിയില്‍ സംഘടിപ്പിച്ച ഹോളി ആഘോഷം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ച് അലങ്കോലപ്പെടുത്തിയതായി പരാതി. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാര്‍ ഒത്തുചേരുന്നു എന്നാരോപിച്ചാണ് അക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
               
Attack | 'യുവാക്കളും യുവതികളും ഇടകലരുന്നു'; മംഗ്‌ളൂറില്‍ ഹോളി ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ അക്രമമെന്ന് പരാതി

രംഗ് ദെ ബര്‍സ എന്ന് പേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറി ഡിജെ പാര്‍ടിക്കായി ഏര്‍പ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയില്‍ വിതറാന്‍ സൂക്ഷിച്ച പലതരം കളറുകളും നശിപ്പിച്ചതായി സംഘാടകര്‍ ആരോപിച്ചു. സംഘാടകരായ യുവാക്കളെ മര്‍ദിച്ചതായും പരാതിയുണ്ട്.
         
Attack | 'യുവാക്കളും യുവതികളും ഇടകലരുന്നു'; മംഗ്‌ളൂറില്‍ ഹോളി ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ അക്രമമെന്ന് പരാതി

അക്രമത്തെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ തുടരാനാവാതെ പങ്കെടുക്കാന്‍ എത്തിയവര്‍ മടങ്ങി. സ്ഥലത്തെത്തിയ പൊലീസ് ഏഴ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഗണേശ് അത്താവര്‍, കെ ജയ്, വി പ്രശാന്ത്, എം ബാലചന്ദര്‍, കെ അജയ്, സി ചിരാഗ്, എം മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്.
           
Attack | 'യുവാക്കളും യുവതികളും ഇടകലരുന്നു'; മംഗ്‌ളൂറില്‍ ഹോളി ആഘോഷത്തിന് നേരെ ബജ്‌റംഗ്ദള്‍ അക്രമമെന്ന് പരാതി

Keywords: News, National, Karnataka, Mangalore, Controversy, Holi, Top-Headlines, Celebration, Assault, Mangalore: Bajrang Dal attack on holy function.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia