കട ബാധ്യത: യുവ വ്യവസായി തീകൊളുത്തി മരിച്ചു
Nov 10, 2014, 11:31 IST
മംഗളൂരു: (www.kasargodvartha.com 10.11.2014) സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവ വ്യവസായി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ബെജായ് എസ്.ബി.ഐ. ബേങ്കിനടുത്ത ആള്‍വിന്‍ പ്രവീണ്‍ ഡിസൂസ(39)യാണ് മരിച്ചത്.
ടാങ്കര്‍ വ്യവസായിയായ ആള്‍വിന്‍ നഷ്ടത്തിലായ വ്യവസായം പിടിച്ചു നിര്‍ത്താനായി പലരില്‍ നിന്നായി പണം കടം വാങ്ങിയിരുന്നു. പലരും പണം തിരികെ ചോദിച്ചിട്ടും അതു നല്‍കാന്‍ ഇയാള്‍ക്കു സാധിച്ചിരുന്നില്ല. അതിലുള്ള മനോവിഷമം മൂലം ശനിയാഴ്ച ആത്മഹത്യയ്ക്കു ശ്രമിച്ച ആള്‍വിന്‍ 90 ശതമാനം പൊള്ളലേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ച് ഞായറാഴ്ചയാണ് മരിച്ചത്.
സൂസന്‍ ഡിസൂസയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മരണം സംബന്ധിച്ച് ഉര്‍വ്വ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Man, Suicide, Praveen D'Souza, Mangalore, Death, Obituary, Suicide, Man sets himself ablaze at Bejai, dies.