Man killed woman | 'ദലിത് യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിൽ കുഴിച്ചിട്ടു'
Jun 8, 2022, 16:56 IST
മംഗ്ളുറു: (www.kasargodvartha.com) പെരിയപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ കഗ്ഗുണ്ടി ഗ്രാമത്തിൽ ദലിത് യുവാവിനെ പ്രണയിച്ച 17 കാരിയെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിലെ തോട്ടത്തിൽ കുഴിച്ചുമൂടിയതായി പൊലീസ്. മേൽജാതിയിൽപ്പെട്ട വൊക്കാലി സമുദായത്തിലെ കെ വി സുരേഷ് (42)ആണ് മകൾ ശാലിനിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തിങ്കളാഴ്ച താൻ ചെയ്ത കൃത്യം ചൊവ്വാഴ്ച രാത്രി സ്റ്റേഷനിൽ എത്തി സുരേഷ് അറിയിക്കുകയായിരുന്നു എന്ന് ബുധനാഴ്ച പൊലീസ് പറഞ്ഞു. പിയു കോളജ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ശാലിനി. പ്രായപൂർത്തിയാവാത്ത മകളെ പ്രേമിച്ച യുവാവിനെതിരെ സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു.
യുവാവിനെ ഇഷ്ടമാണെന്നും രക്ഷിതാക്കൾക്കൊപ്പം പോവാൻ താല്പര്യം ഇല്ലെന്നുമുള്ള മൊഴിയെത്തുടർന്ന് ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. വീട്ടിലേക്ക് വിളിച്ച് കൂട്ടിക്കൊണ്ടുപോവാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച അത് അനുസരിച്ചതായി പിതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രണയിക്കുന്ന യുവാവിനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ച മകളെ കൊല്ലുകയായിരുന്നു.
Keywords: Mangalore, Karnataka, News, Top-Headlines, Man, Death, Periya, Investigation, Police, Marriage, Man killed woman for having affair with Dalit boy. < !- START disable copy paste -->