city-gold-ad-for-blogger
Aster MIMS 10/10/2023

Lawyer Arrested | ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകി വിധി പുറപ്പെടുവിച്ച ജഡ്ജിനെതിരെ ഫേസ്‌ബുകിൽ പോസ്റ്റിട്ടെന്ന് പരാതി; അഭിഭാഷകൻ അറസ്റ്റിൽ; സംഘർഷം

മംഗ്ളുറു: (KasargodVartha) ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകി വിധി പ്രസ്താവിച്ച വാരാണസി ജില്ല ജഡ്ജിനെ 'ആർഎസ്എസ് പാദസേവകൻ' എന്ന് വിശേഷിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന പരാതിയിൽ രാമനഗർ ജില്ലയിലെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗർ ബാറിലെ അഭിഭാഷകൻ ചാന്ദ് പാശയാണ് മുതിർന്ന അഭിഭാഷകൻ ബി എം ശ്രീനിവാസയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായത്.

Lawyer Arrested | ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകി വിധി പുറപ്പെടുവിച്ച ജഡ്ജിനെതിരെ ഫേസ്‌ബുകിൽ പോസ്റ്റിട്ടെന്ന് പരാതി; അഭിഭാഷകൻ അറസ്റ്റിൽ; സംഘർഷം

ബിജെപിയും തീവ്ര ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും ഗ്രൂപുകളിലും പോസ്റ്റ് പ്രചരിച്ചതോടെ ബാർ അസോസിയേഷൻ യോഗം ചേർന്നാണ് അസോസിയേഷൻ അംഗമായ പാശക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചത്. അഡ്വ. ശ്രീനിവാസ പരാതി നൽകുകയും ചെയ്തു.

തെറ്റായ ആരോപണം ഉന്നയിച്ച് പാശക്കെതിരെ നടത്തുന്ന നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷന് നിവേദനം സമർപ്പിക്കാൻ ചെന്ന തന്നേയും ഒപ്പമുള്ളവരേയും അഭിഭാഷകർ തടഞ്ഞുവെച്ച് അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി രാമനഗരയിലെ വ്യാപാരി റഫീഖ് ഖാൻ പരാതിപ്പെട്ടു. ഗ്യാൻവാപിയിലേത് പള്ളി അല്ലെന്ന് അവകാശപ്പെട്ട അഭിഭാഷകർ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

ഈ പരാതിയിൽ കേസെടുത്തതിൽ അഭിഭാഷകർ ജില്ല കോടതി ബഹിഷ്കരിച്ച് പരിസരത്ത് പ്രതിഷേധിച്ചു. 40 അഭിഭാഷകരെ പ്രതി ചേർത്ത് ഇജൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തൻവീർ ഹുസൈനാണ് കേസെടുത്തത്. അഡ്വ. പാശയുടെ അറസ്റ്റും എസ്ഐ തൻവീർ ഹുസൈന്റെ സസ്പെൻഷനും ആവശ്യപ്പെട്ട് കർണാടക ബാർ കൗൺസിൽ ചെയർമാൻ അഡ്വ. എച് എൽ വിശാൽ രഘുവിന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡിക്ക് നിവേദനം നൽകി. ഇതേത്തുടർന്നാണ് പാശയുടെ അറസ്റ്റുണ്ടായത്.

എസ്ഐയെ സസ്‍പെൻഡ് ചെയ്തില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബാർ കൗൺസിൽ എസ്പിയെ അറിയിച്ചു.

Keywords: News, National, Arrested, Gyanvapi, Mangalore, Crime, Complaint, Social Media, Man held for 'insulting' Varanasi judge.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL