Electricity bill | വൈദ്യുതി ബിൽ 7.71 ലക്ഷം! പരാതി നൽകിയപ്പോൾ 2833 രൂപ
Jun 16, 2023, 13:35 IST
മംഗ്ളുറു: (www.kasargodvartha.com) 'മെസ്കോം' മീറ്റർ റീഡർ നൽകിയ വൈദ്യുതി ബിൽ കണ്ട് ഞെട്ടിയ ഉള്ളാൾ ബയിലിലെ സദാശിവ ആചാര്യക്ക് പരാതി നൽകിയ ശേഷം കൈപ്പറ്റിയ ബിലിലെ (Bill) തുക ആശ്വാസമായി. ആദ്യ ബിലിലെ 7,71,072 രൂപ 2833 രൂപയായി കുറഞ്ഞു.
മാസം ശരാശരി 3000 രൂപയാണ് തന്റെ വീട്ടിലെ വൈദ്യുതി ബിൽ തുകയെന്ന് ആചാര്യ പറഞ്ഞു. അതത് മാസം കൃത്യമായി അടക്കുകയും ചെയ്യും. 99,338 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതിനുള്ള തുകയാണ് പുതിയ ബിലിൽ ചേർത്തത്.
മീറ്റർ റീഡിംഗ് ഏജൻസികൾ മുഖേനയാണ് നടത്തുന്നതെന്ന് മെസ്കോം ഉള്ളാൾ സബ് ഡിവിഷൻ എക്സിക്യൂടീവ് എൻജിനീയർ ദയാനന്ദ പറഞ്ഞു. റീഡർക്ക് സംഭവിച്ച പിഴവാണ്. പരാതിയെത്തുടർന്ന് ഓഫീസിൽ നിന്ന് ശരിയായ ബിൽ നൽകിയതായി അദ്ദേഹം അറിയിച്ചു.
Keywords: News, National, Electricity Bill, MESCOM, Mangalore, Ullal, Karnataka, Complaint, Man gets electricity bill of Rs 7 lakh.
< !- START disable copy paste -->