Found Dead | മംഗ്‌ളൂറില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 13, 2022, 20:23 IST
മംഗ്‌ളുറു: (www.kasargodvartha.com) കാസര്‍കോട് സ്വദേശിയെ മംഗ്‌ളുറു പമ്പുവെല്‍ സര്‍കിളിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശിയും മംഗ്‌ളൂറില്‍ വ്യാപാരിയുമായ അബ്ദുല്‍ കരീം (55) ആണ് മരിച്ചത്.
ബന്ധുക്കള്‍ നിരന്തരം വിളിച്ചിട്ടും കരീം മൊബൈല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഫോണ്‍ തുടര്‍ച്ചയായി റിങ് ചെയ്യുന്ന ശബ്ദം കേട്ട ലോഡ്ജ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ബെഡില്‍ മരിച്ചു കിടക്കുന്നത് കണ്ടതെന്ന് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Latest-News, National, Top-Headlines, Mangalore, Karnataka, Kasaragod, Kumbala, Died, Investigation, Police, Man found dead in lodge at Pumpwell.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.